കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുരക്ഷ, സോപ്പും വെള്ളവും നല്‍കും!!

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് ഇതാ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുരക്ഷ. വോട്ടിംഗ് കേന്ദ്രങ്ങള്‍ സജ്ജമാക്കുമ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി തന്നെ പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു. ഡിസംബര്‍ എട്ട്, 10, 14 തിയതികളിലാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. കോവിഡിനെ തുടര്‍ന്ന് വോട്ടര്‍മാര്‍ക്കിടയില്‍ ആശങ്കയുണ്ട്. ഇത് വിജയ സാധ്യതയെ ബാധിക്കുമോയെന്ന ആശങ്കയുമുണ്ട്.

1

ഇതിനിടയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുരക്ഷ ഉറപ്പാക്കാന്‍ പരമാവധി നിര്‍ദേശങ്ങള്‍ നല്‍കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടിട്ടുണ്ട്. ബ്രേക്ക് ദി ചെയിന്റെ ഭാഗമായി വോട്ടര്‍മാര്‍ക്ക് പോളിംഗ് സ്‌റ്റേഷന് പുറത്ത് ബക്കറ്റ്, സോപ്പ്, മഗ്, വെള്ളം, എന്നിവ സജ്ജീകരിക്കണം. വോട്ട് ചെയ്യാനായി സാമൂഹിക അകലം പാലിച്ച് ക്യൂ നില്‍ക്കുന്നതിന് പ്രത്യേക അടയാളം മാര്‍ക്ക് ചെയ്യേണ്ടതാണെന്നും നിര്‍ദേശമുണ്ട്.

വോട്ടര്‍മാര്‍ ക്യൂ നില്‍ക്കുന്ന സ്ഥലത്ത് തണല്‍ ആവശ്യമെങ്കില്‍ അത് ലഭ്യമാക്കുന്നതിന് ടാര്‍പോളിംഗ് കെട്ടുന്നതിന് നടപടിയും സ്വീകരിക്കേണ്ടതാണെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. തിരഞ്ഞെടുപ്പിന് ശേഷം അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ പോളിംഗ് ബൂത്തുകളില്‍ അവശേഷിക്കുന്ന പേപ്പറുകളും മറ്റ് വസ്തുകളും നീക്കം ചെയ്യുന്നതിനും അവ നശിപ്പിക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം ഈ നിര്‍ദേശങ്ങളില്‍ സംതൃപ്തി അറിയിച്ച് വോട്ടര്‍മാര്‍ പതിവ് പോലെ വോട്ട് ചെയ്യാനെത്തുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. അധികം വൈകാതെ തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് കൂടി വരാനുള്ളതാണ്. അതുകൊണ്ട് വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ വിശ്വസിച്ച് പോളിംഗ് ബൂത്തുകളില്‍ എത്തേണ്ടതുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പുകള്‍ വിജയിച്ചാല്‍ മാത്രമേ കൂടുതല്‍ വോട്ടര്‍മാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തിലെത്താന്‍ സാധ്യതയുള്ളൂ.

English summary
election commission gave instruction to polling booth officers and says ensure soap and water
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X