കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിച്ചാലും അയോഗ്യതയോ? വീണക്കും രാജാജിക്കും ഓര്‍ത്തഡോക്സ് പിന്തുണ, കമ്മീഷന്‍ വിശദീകരണം തേടി

Google Oneindia Malayalam News

പത്തനംതിട്ട: തിരുവനന്തപുരം കഴിഞ്ഞാല്‍ പിന്നെ സംസ്ഥാനത്ത് ഏറ്റവും ശക്തമായ ത്രികോണ മത്സരങ്ങള്‍ നടന്ന മണ്ഡലങ്ങളാണ് പത്തനംതിട്ടയും തൃശൂറും. യുഡിഎഫിനും എല്‍ഡിഎഫിനുമൊപ്പം ബിജെപിയും ഈ രണ്ട് മണ്ഡലങ്ങളില്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നു. പത്തനംതിട്ടയില്‍ വിജയമുറപ്പിക്കുന്ന ബിജെപി തൃശൂരില്‍ വിജയമോ രണ്ടാംസ്ഥാനമോആണ് കണക്ക് കൂട്ടുന്നത്.

<strong> വീണ്ടും ബിജെപി അനുകൂല പ്രസ്താവനയുമായി കാരാട്ട്; എതിര്‍പ്പുമായി ബംഗാള്‍ ഘടകം, സിപിഎമ്മില്‍ ഭിന്നത</strong> വീണ്ടും ബിജെപി അനുകൂല പ്രസ്താവനയുമായി കാരാട്ട്; എതിര്‍പ്പുമായി ബംഗാള്‍ ഘടകം, സിപിഎമ്മില്‍ ഭിന്നത

രണ്ട് മണ്ഡ‍ലങ്ങളിലും വിജയിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. മറുവശത്ത് സര്‍വ്വേകളില്‍ വലിയ തിരിച്ചടിയാണ് പ്രവചനമെങ്കിലും പത്തനംതിട്ടയിലടക്കം എല്‍ഡിഎഫും വിജയം പ്രതീക്ഷിക്കുന്നു. വോട്ടെണ്ണല്‍ ദിനം അടുക്കെ മൂന്ന് മുന്നണികളും അവസാന വട്ട കണക്ക് കൂട്ടലിലാണ്. എന്നാല്‍ ഇതിനിടയിലാണ് ഇടത് ക്യാംമ്പുകളില്‍ ആശങ്ക വിതറിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം വരുന്നത്..

ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണ

ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണ

വീണാ ജോര്‍ജ്ജിനും രാജാജി മാത്യൂ തോമസിനും ഓര്‍ത്തഡോക്സ് സഭ പരസ്യ പിന്തുണ പ്രഖ്യാപിച്ച നടപടിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പത്തനംതിട്ട, തൃശൂര്‍ ജില്ലാ കളക്ടര്‍മാരോട് വിശദീകരണം തേടിയതാണ് ഇടത് മുന്നണിയില്‍ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്.

വോട്ട് ചെയ്യണം

വോട്ട് ചെയ്യണം

ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍റെ വീഡിയോ വോട്ടെടുപ്പ് ദിവസമായിരുന്നു പുറത്തുവന്നത്. പത്തനംതിട്ടയിലും തൃശൂരില്‍ നിര്‍ണ്ണായക സാന്നിധ്യമുള്ള ഓര്‍ത്തഡോക്സ് സഭയുടെ നിലപാട് ഇടതുമുന്നണിക്ക് ആശ്വാസം പകരുകയും ചെയ്തു.

കമ്മിഷന് പരാതി

കമ്മിഷന് പരാതി

എന്നാല്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ മതത്തിന്‍റെ പേരില്‍ വോട്ടുതേടിയെന്ന പരാതിയുമായി എതിര്‍കക്ഷികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ഇതേ തുടര്‍ന്നാണ് ടീക്കാറാം മീണ പത്തനംതിട്ടയിലേയും തൃശൂരിലേയും ജില്ലാ കളക്ടര്‍മാരോട് വിശദീകരണം തേടിയത്.

വീഡിയോയും

വീഡിയോയും

പരാതിയായി ലഭിച്ച വീഡിയോയും ടീക്കാറാം മീണ ജില്ലാ കളക്ടർക്ക് കൈമാറിയിട്ടുണ്ട്. അടിയന്തരമായി അന്വേഷിച്ചു റിപ്പോർട്ട്‌ നൽകാനാണ് കമ്മീഷന്‍ നിർദ്ദേശം. സംഭവത്തിന്റെ വീഡിയോ പരിശോധിക്കുമെന്നു ജില്ലാ കളക്ടർ പിബി നൂഹ് അറിയിച്ചു

ചട്ടലഘനം ഉണ്ടായിട്ടില്ല

ചട്ടലഘനം ഉണ്ടായിട്ടില്ല

രാജാജി മാത്യൂ തോമസിന്‍റെ കാര്യത്തില്‍ ചട്ടലഘനം ഉണ്ടായിട്ടില്ലെന്നാണ് തൃശൂര്‍ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട കളക്ടറുടെ കൂടെ ലഭിച്ച ശേഷമായിരിക്കും പരാതിയില്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനമുണ്ടാവുക.

ഏറെ നിര്‍ണ്ണായകം

ഏറെ നിര്‍ണ്ണായകം

സ്ഥാനാര്‍ത്ഥികള്‍ മതത്തിന്‍റെ പേരില്‍ വോട്ട് തേടിയെന്ന് തെളിഞ്ഞാല്‍ അയോഗ്യത കല്‍പ്പിക്കപ്പെടാം. അതിനാല്‍ തന്നെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനം ഏറെ നിര്‍ണ്ണായകമാണ്. ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നാണ് കമ്മീഷന്‍റെ കണ്ടെത്തലെങ്കില്‍ ഇടതുമുന്നണിക്ക് ഭയക്കാനൊന്നുമില്ല.

ആകാംക്ഷ

ആകാംക്ഷ

എന്നാല്‍ പത്തനംതിട്ട കളക്ടറുടെ റിപ്പോര്‍ട്ട് കൂടി വന്ന ശഷം സ്ഥാനാര്‍ത്ഥികള്‍ ചട്ടംലഘനം നടത്തിയെന്ന തീരുമാനിത്തിലാണ് തിരഞ്ഞെടുപ്പ് ഓഫീസര്‍ എത്തുന്നതെങ്കില്‍ കാര്യങ്ങള്‍ വീണ്ടും സങ്കീര്‍ണമാകും. അതിനാല്‍ ടീക്കാറാം മീണയുടെ നിലപാട് എന്തെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് മുന്നണികള്‍.

യുഡിഎഫ് കരുതുന്നത്

യുഡിഎഫ് കരുതുന്നത്

അതേസമയം, പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ ശക്തമായ ഭീഷണിയാണ് ഉയര്‍ത്തിയതെങ്കില്‍ പതിനായിരത്തിനടുത്ത് ഭൂരിപക്ഷത്തോടെ ആന്‍റോ ആന്‍റണിക്ക് വിജയിച്ചു കയറാന്‍ കഴിയുമെന്നാണ് യുഡിഎഫ് കരുതുന്നത്. വീണാ ജോര്‍ജ്ജ് മൂന്നാംസ്ഥാനത്തേക്ക് പിന്തളളിപ്പോവുമെന്നും യുഡിഎഫ് കണക്ക് കൂട്ടുന്നു.

കെ സുരേന്ദ്രന് അനുകൂലം

കെ സുരേന്ദ്രന് അനുകൂലം

മറുവശത്ത് മണ്ഡലത്തില്‍ കെ സുരേന്ദ്രന് അനുകൂലമാണ് കാര്യങ്ങള്‍ എന്നാണ് എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി വിലയിരുത്തുന്നത്. മണ്ഡലത്തില്‍ 27000 വോട്ടിന്‍റെ ഭൂരിപക്ഷം സുരേന്ദ്രന് ലഭിച്ചേക്കുമെന്ന് ബിജെപി നേതൃത്വത്തിന്‍റെ അവകാശവാദം.

വീണ തന്നെ

വീണ തന്നെ

എന്നാല്‍ ഇരുമുന്നണികളുടേയും കണക്ക് കൂട്ടലുകളേയും അസ്ഥാനത്താക്കി വീണാ ജോര്‍ജ്ജ് വിജയിച്ചു കയറുമെന്ന് ഇടത് മുന്നണിയും അവകാശപ്പെടുന്നു. മണ്ഡലത്തിലെ പോളിങ്ങ് വര്‍ധനവും മുന്നണികളുടെ നെഞ്ചിടിപ്പ് ഉയര്‍ത്തുന്നുണ്ട്.

തൃശൂര്‍

തൃശൂര്‍

പത്തനംതിട്ടയിലേത് പോലെ തന്നെ തൃശൂരും മൂന്ന് മുന്നണികളും പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നു. ടിഎന്‍ പ്രതാപന്‍ മണ്ഡലം തിരിച്ചു പിടിക്കുമെന്ന് യുഡിഎഫ് രാജാജി മാത്യൂസ് സീറ്റ് നിലനിര്‍ത്തുമെന്ന് എല്‍ഡിഎഫും അവകാശപ്പെടുന്നു. മണ്ഡലത്തില്‍ സുരേഷ് ഗോപിക്ക് ശക്തമായ മത്സരം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

English summary
election commission seeks report on complaint against veena goerge and Rajaji Mathew Thomas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X