എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതിനിടെ കണ്ണൂരിൽ സർക്കാർ സംവിധാനത്തെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തു എന്ന ആരോപണത്തിൽ കർശന നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. അഴീക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്കായി ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കിയ സംഭവത്തിൽ കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസറെ (DIO) സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. നിഷ്പക്ഷമായി നടക്കേണ്ട തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് വിരുദ്ധമായ നടപടിയാണിതെന്ന് വിലയിരുത്തിയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.
അഴീക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ കെ.വി. സുമേഷിനെതിരെ സോഷ്യൽ മീഡിയയിലടക്കം നടക്കുന്ന വ്യക്തിഹത്യ ശ്രമങ്ങളെക്കുറിച്ച് അദ്ദേഹം നൽകിയ പരാതിയാണ് വിവാദത്തിന് ആധാരം. ഒരു സ്ഥാനാർത്ഥിയുടെ സ്വകാര്യമായ പരാതിയോ രാഷ്ട്രീയ വിശദീകരണമോ സർക്കാർ വകുപ്പായ പിആർഡി (പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ്) വഴി ഔദ്യോഗിക വാർത്താക്കുറിപ്പായി മാധ്യമങ്ങൾക്ക് നൽകുകയായിരുന്നു. സർക്കാർ ചെലവിൽ പ്രവർത്തിക്കുന്ന ഒരു സംവിധാനം ഒരു പ്രത്യേക സ്ഥാനാർത്ഥിയുടെ പ്രചരണത്തിനോ പ്രതിരോധത്തിനോ വേണ്ടി ഉപയോഗിക്കുന്നത് ഗുരുതരമായ ചട്ടലംഘനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

കണ്ണൂർ ഡിസിസി ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് കമ്മീഷൻ കണ്ണൂർ ജില്ലാ കളക്ടറോട് അടിയന്തരമായി റിപ്പോർട്ട് തേടി. കളക്ടർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വാർത്താക്കുറിപ്പ് ഇറക്കിയതിൽ വീഴ്ച സംഭവിച്ചതായി കണ്ടെത്തി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഇൻഫർമേഷൻ ഓഫീസർക്കെതിരെ കമ്മീഷൻ നടപടി സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥർ പാലിക്കേണ്ട നിഷ്പക്ഷത ലംഘിക്കപ്പെട്ടതായി കമ്മീഷൻ നിരീക്ഷിച്ചു.
എന്നാൽ, ഇലക്ഷൻ വിഭാഗം മാധ്യമങ്ങൾക്ക് നൽകാൻ കൈമാറിയ വിവരങ്ങളാണ് തങ്ങൾ വാർത്താക്കുറിപ്പായി നൽകിയതെന്നാണ് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ പ്രാഥമിക വിശദീകരണം. എങ്കിലും, ഒരു സ്ഥാനാർത്ഥിക്ക് അനുകൂലമായ രീതിയിൽ സർക്കാർ മുദ്രയുള്ള ലെറ്റർപാഡിൽ വാർത്ത നൽകിയത് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിൽ കമ്മീഷൻ ഉറച്ചുനിന്നു.
അഴീക്കോട് മണ്ഡലത്തിൽ ഇത്തവണ ശക്തമായ മത്സരമാണ് നടക്കുന്നത്. യുഡിഎഫിനായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കരീം ചേലേരിയും എൻഡിഎയ്ക്കായി ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാറുമാണ് കെ.വി. സുമേഷിനെതിരെ മത്സരരംഗത്തുള്ളത്. വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ജില്ലാ ഇൻഫർമേഷൻ ഓഫീസർക്കെതിരെയുണ്ടായ ഈ നടപടി രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
-
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
'നമ്മൾ ഒന്നാണെന്ന് കാണിച്ച കൂട്ടർ', ഒരുമയുടെ രാഷ്ട്രീയത്തിന്റെ പാട്ടുമായി ആര്യ ദയാൽ, ഇടത് പ്രചാരണ ഗാനം വൈറൽ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ്












Click it and Unblock the Notifications