കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചായത്ത് മുതല്‍ നശിപ്പിച്ചു; അംഗത്തിന്റെ പണിപോയി

  • By Soorya Chandran
Google Oneindia Malayalam News

എറണാകുളം: പൊതുമുതല്‍ നശിപ്പിച്ചാല്‍ അവര്‍ക്കെതിരെ കേസെടുക്കുന്ന നാടാണിത്. എന്നാല്‍ ഇതുവരെ പ്രധാനപ്പെട്ട ആരേയും അറസ്റ്റുചെയ്യുകയോ മറ്റോ ഉണ്ടായിട്ടില്ല.

എന്നാല്‍ അങ്ങനെ എളുപ്പമല്ല കാര്യങ്ങള്‍ എന്നാണ് പുതിയ സംഭവം തെളിയിക്കുന്നത്. വെറുതേ പൊതുമുതല്‍ നശിപ്പിച്ചാല്‍ പഞ്ചായത്തംഗമായാല്‍ പോലും പണിപോകും എന്നാണ് പുതിയ വാര്‍ത്ത. എറണാകുളം ജില്ലയിലെ എടത്തല പഞ്ചായത്ത് അംഗമായ എഎസ്‌കെ സെയ്ത് മുഹമ്മദിനാണ് പഞ്ചായത്ത് അംഗം എന്ന സ്ഥാനം നഷ്ടമായത്. മറ്റൊരു പഞ്ചായത്തംഗമായ കെവി വേലു നല്‍കിയ പരാതിയില്‍ ആണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തത്.

Edathala Map

പതിവ് പഞ്ചായത്ത് ഭരണ സമിതിയ യോഗങ്ങളില്‍ നടക്കുന്ന സംഭവം തന്നെയാണ് ഇവിടേയും നടന്നിട്ടുള്ളത്. അജണ്ടക്ക് പുറത്തുള്ള വിഷയം ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് സെയ്ത് മുഹമ്മദ് ബഹളം വച്ചു.

പ്രസിഡന്റ് ഈ ആവശ്യം തള്ളിയതോടെ സെയ്ത് മുഹമ്മദ് വയലന്റ് ആയി. ഭരണസമിതി യോഗം നടക്കുന്ന മുറിയിലെ കസേരയെടുത്ത് നിലത്തടിച്ച് തകര്‍ത്തു. ഇതിനിടെ മുകളില്‍ കറങ്ങിക്കൊണ്ടിരുന്ന ഫാനിനും കേടുപാട് പറ്റി.

ഭരണ നിര്‍വ്വഹണത്തില്‍ പങ്കാളിയായ ഒരംഗം പഞ്ചായത്തിന് ധന നഷ്ടം ഉണ്ടാക്കി എന്നായിരുന്നു പരാതിക്കാരന്‍ ഉന്നയിച്ച ആക്ഷേപം . തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യം തെളിയുകയും ചെയ്തു. ഇതോടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണന്‍ കെ ശശിധരന്‍നായര്‍ സെയ്ത് മുഹമ്മദിനെ അയോഗ്യനാക്കി. സിപിഐ പ്രതിനിധിയാണ് സെയ്ത് മുഹമ്മദ്.

എന്നാല്‍ മുന്പ് നമ്മുടെ പാര്‍ലമെന്റില്‍ ഇതിലും വലിയ സംഭവം നടന്നിട്ടുണ്ട്. കസേരകളും മൈക്കുകളും തല്ലിത്തകര്‍ക്കുകയും, പരസ്പരം അടിപിടി കൂടുകയും ചെയ്തിട്ടുണ്ട്. പക്ഷേ ആരേയും അതിന്റെ പേരില്‍ അയോഗ്യരാക്കിയതായി ഓര്‍ക്കുന്നില്ല. ആ വീഡിയോ കാണാം...

<center><iframe width="100%" height="450" src="//www.youtube.com/embed/_lYIv7PXl7M" frameborder="0" allowfullscreen></iframe></center>

English summary
Election Commissioner disqualified Panchayath Member for destroying Panchayath property
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X