കേരളത്തിൽ തിരഞ്ഞെടുപ്പ് പോരാട്ടം ബിജെപിയും യുഡിഎഫും തമ്മിൽ,എൽഡിഎഫ് അപ്രസക്തം';രാജീവ് ചന്ദ്രശേഖർ
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു ഡി എഫും ബി ജെ പിയും തമ്മിലാണ് മത്സരമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മലയാളികൾക്ക് മുന്നിൽ രണ്ട് വഴികളാണുള്ളത്. ഒന്നുകിൽ എൻ ഡി എ അല്ലെങ്കിൽ യു ഡി എഫ്. സംസ്ഥാനത്ത് എൽ ഡി എഫ് അപ്രസക്തമായി, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വികസനത്തിന്റെയും സുരക്ഷയുടെയും എല്ലാവർക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുന്നതിന്റെയും കാര്യത്തിൽ മലയാളികളുടെ മുന്നിൽ ഒരേയൊരു വഴി മാത്രമാണുള്ളത്,അത് ബി ജെ പിയാണ്. രാജ്യത്ത് വിലക്കയറ്റം കൂടുതൽ കേരളത്തിലാണ് തൊഴിൽ ഉള്ളവർക്ക് ശമ്പളമില്ല, പെൻഷൻ ഇല്ല, ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളില്ല. 10 കൊല്ലം ഭരിച്ച കേരളത്തെ സി പി എം സാമ്പത്തികമായി മോശം അവസ്ഥയിലത്തിച്ചു. ഇപ്പോൾ അവർ ജനങ്ങൾക്ക് പൊള്ളയായ വാഗ്ദാനം നൽകുകയാണെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിനേയും ലീഗിനേയും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. മറ്റെന്തിനേക്കാളും മതത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് ഐ യു എം എൽ നേതാവ്. രാജ്യത്തിനും സംസ്ഥാനത്തിനും നമ്മുടെ യുവാക്കളുടെ ഭാവിക്കും മുകളിലായാണ് അവർ മതത്തെ പ്രതിഷ്ഠിക്കുന്നത്. എന്നാൽ ഇതേ പാർട്ടിയെയാണ് രാഹുൽ ഗാന്ധി "മതേതരം" എന്ന് വിശേഷിപ്പിക്കുന്നത്!
ഭരണഘടന ഉയർത്തിക്കാട്ടിയുള്ള രാഹുൽ ഗാന്ധിയുടെ പ്രസംഗം വെറും കാപട്യമാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കേരളത്തിലടക്കം വർഗീയ പാർട്ടികളുമായി പരസ്യമായി കൈകോർക്കുന്നതാണ് കോൺഗ്രസിന്റെ യഥാർത്ഥ മുഖം.കേരളത്തിൽ ബി.ജെ.പി - എൻ.ഡി.എ സഖ്യം മുന്നോട്ടു വയ്ക്കുന്ന വികസന രാഷ്ട്രീയത്തെ തകർക്കാൻ ഐ.യു.എം.എൽ ഇപ്പോൾ തീവ്ര നിലപാടുകളുള്ള ജമാഅത്തെ ഇസ്‌ലാമിയുമായി കൈകോർത്തിരിക്കുകയാണ്. ഇത് അത്യന്തം അപകടകരമാണ്.
ജനങ്ങളെ ഭിന്നിപ്പിച്ചും ഭീതി പടർത്തിയും അഴിമതികൾ മൂടിവെച്ചും സി.പി.എമ്മും കോൺഗ്രസും കാലങ്ങളായി മലയാളികളുടെ മേൽ അടിച്ചേൽപ്പിച്ചിരിക്കുന്നത് വർഗീയ രാഷ്ട്രീയമാണ്. ഭാരതത്തിന്റെയും കേരളത്തിന്റെയും മതേതര ഭാവി തീരുമാനിക്കേണ്ടത് കോൺഗ്രസോ, സി.പി.എമ്മോ, അവരുടെ വോട്ട് ബാങ്ക് യജമാനന്മാരായ ഐ.യു.എം.എൽ - ജമാഅത്തെ ഇസ്‌ലാമി - എസ്.ഡി.പി.ഐ കൂട്ടുകെട്ടോ അല്ല.
അത് നമ്മുടെ ഭരണഘടനയാണ് നിർവചിക്കേണ്ടത്. കേരളത്തിലെ നിഷ്പക്ഷമതികളായ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ചേർന്ന് ആ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കണം. അത് ഉറപ്പാക്കാൻ ബി.ജെ.പി/എൻ.ഡി.എ സഖ്യത്തിന് മാത്രമേ സാധിക്കൂ.തീവ്രശക്തികൾ നമ്മുടെ രാഷ്ട്രീയത്തെയും ഭരണത്തെയും നിയന്ത്രിക്കാൻ തുടങ്ങിയാൽ ഒരു വികസിതകേരളം കെട്ടിപ്പടുക്കുക അസാധ്യമാണ്',രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
-
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
Happy Vishu Malayalam Wishes: പ്രതീക്ഷയുമായി മറ്റൊരു വിഷു; പ്രിയപ്പെട്ടവർക്കായി ആശംസകൾ നേരാം -
പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്‍പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ?












Click it and Unblock the Notifications