Get Updates
Get notified of breaking news, exclusive insights, and must-see stories!

നികേഷ് കുമാറും കെ എം ഷാജിയുടെ തമ്മില്‍ വീഡിയോ യുദ്ധം

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നായി മാറിക്കഴിഞ്ഞ അഴീക്കോട് യുഡിഎഫ് സ്ഥാനാര്‍ഥിയായ കെ.എം.ഷാജിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എം.വി.നികേഷ്‌കുമാറും തമ്മില്‍ വീഡിയോ യുദ്ധം. തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ നന്നായി ഉപയോഗിക്കുന്ന നികേഷ് കുമാര്‍ 'ഗുഡ്‌മോണിങ് അഴീക്കോട്' എന്ന പേരില്‍ മണ്ഡലത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് എല്ലാദിവസം അവതരിപ്പിക്കാറുണ്ട്.

ഫേസ്ബുക്കില്‍ മികച്ച പ്രതികരണം ലഭിക്കുന്ന ഈ വീഡിയോകള്‍ വൈറലായതോടെ മണ്ഡലത്തില്‍ വികസന മുരടിപ്പില്ലെന്ന് കാട്ടാന്‍ കെ എം ഷാജി മറ്റൊരു വീഡിയോയുമായി രംഗത്തെത്തുകയായിരുന്നു. അഴീക്കല്‍ തുറമുഖത്ത് കഴിഞ്ഞദിവസം കൊണ്ടുവന്ന കോടികള്‍ വിലമതിക്കുന്ന ക്രെയിനിന്റെ വീഡിയോ ഉള്‍പ്പെടെയാണ് ഷാജി തിരിച്ചടിച്ചത്.

km-shaji-mv-nikash-kumar

അഴീക്കോട് വികസന മുരടിപ്പുണ്ടെന്നും ഏതൊക്കെ കാര്യങ്ങളില്‍ വികസിക്കണമെന്നും എന്തൊക്കെയാണ് തന്റെ പദ്ധതികളെന്നുമൊക്കെയാണ് നികേഷ് കുമാറിന്റെ ഗുഡ്‌മോണിങ് അഴീക്കോട് എന്ന വീഡിയോയില്‍ കാണിച്ചുതുടങ്ങിയത്. മാധ്യമ പ്രവര്‍ത്തകനായതുകൊണ്ടുതന്നെ നികേഷിന്റെ വീഡിയോകള്‍ക്ക് മികച്ച പ്രചാരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇത്തരമൊരു വീഡിയോ പ്രചരണം തനിക്ക് വിനയാകുമെന്നു കണ്ടതോടെയാണ് ഷാജി തന്റെ വികസനം കാണിച്ചുകൊണ്ട് മറ്റൊരു വീഡിയോയുമായി രംഗത്തെത്തിയത്. വീഡിയോയില്‍ നികേഷിന് പരസ്യമായോ സ്റ്റുഡിയോയിലോ സംവാദത്തിന് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട് ഷാജി. വരും ദിവസങ്ങളിലും ഇരുവരും തമ്മിലുള്ള പോര് മുറകുമെന്നുതന്നെയാണ് അഴീക്കോടുനിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+