സംസ്ഥാനത്ത് കനത്ത പോളിംഗ്; ആറര മണിക്കൂറില്‍ 50 ശതമാനം പോളിംഗ് രേഖപ്പെടുത്തി
തിരുവനന്തപുരം: നിയമസഭയിലേക്കുള്ള വോട്ടെടുപ്പില്‍ ആദ്യ ആറ് മണിക്കൂര്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. ചൂടുള്ള കാലാവസ്ഥ പോലും വകവയ്ക്കാതെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് ഒഴുകുകയാണ്. പോളിംഗ് ആരംഭിച്ചത് മുതല്‍ നീണ്ട നിരയാണ് ബൂത്തുകള്‍ക്ക് പുറത്ത് കാണാനായത്.
കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

സംസ്ഥാനത്തെ പല ജില്ലകളിലും പോളിംഗ് 40 ശതമാനത്തില്‍ എത്തിയിരിക്കുകയാണ്. ഉച്ചയ്ക്ക് ഒന്നര മണി വരെയുള്ള കണക്ക് പ്രകാരം 50 ശതമാനം പിന്നിട്ടിരിക്കുകയാണ്. കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ പോളിംഗ് 50 ശതമാനം കടന്നിരിക്കുകയാണ്.
തിരുവനന്തപുരത്തെ ഏഴു മണ്ഡലങ്ങളില്‍ പോളിങ് 45 ശതമാനം കടന്നു. കഴക്കൂട്ടത്താണ് ഉയര്‍ന്ന പോളിങ്. ഇതുവരെയുള്ള കണക്കു പ്രകാരം ഇവിടെ 46.37 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. അരുവിക്കര (45.69), വാമനപുരം (45.63), നെടുമങ്ങാട് (45.53), ആറ്റിങ്ങല്‍ (45.47), നേമം (45.35), കാട്ടാക്കട (45.34) എന്നിങ്ങനെയാണ് ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയിട്ടുള്ള മറ്റു മണ്ഡലങ്ങളുടെ കണക്കുകള്‍.
ആര്‍ഥി വെങ്കിടേഷിന്റെ ആകര്‍ഷകമായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications