തിരഞ്ഞെടുപ്പ്: ശബരിമല വിഷയത്തില്‍ എകെ ആന്റണി മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്ന് കെ.സുരേന്ദ്രന്‍
കാസര്‍ഗോഡ്: ശബരിമല വിഷയത്തില്‍ എകെ ആന്റണി മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വിശ്വാസികളുടെ പ്രശ്‌നത്തില്‍ ഇടപെടാതെ എകെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും കുറ്റകരമായ മൗനം പാലിച്ചവരാണ്. ശബരിമല പ്രക്ഷോഭം നടക്കുമ്പോള്‍ കേരളത്തിലേക്ക് തിരിഞ്ഞു പോലും നോക്കാത്തയാളാണ് എകെ ആന്റണിയെന്നും കാസര്‍ഗോഡ് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

മുഖ്യമന്ത്രി ശബരിമലയെ കുറിച്ച് നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെ ദൗര്‍ബല്യമാണ് കാണിക്കുന്നത്. സര്‍ക്കാരിന്റെ സംവിധാനം ഉപയോഗിച്ചാണ് അവിശ്വാസികളായ മനീതി സംഘത്തെ ഉള്‍പ്പെടെ ശബരിമലയിലേക്ക് അയച്ചത്. സര്‍ക്കാരിന്റെ ആബുലന്‍സില്‍ പൊലീസ് അകമ്പടിയിലാണ് അര്‍ദ്ധരാത്രി യുവതികളെ കയറ്റിയത്. ഇനിയും ഹര്‍ത്താല്‍ നടത്തുന്നില്ലേയെന്ന് യുവതീ പ്രവേശനത്തിന് ശേഷം വിശ്വാസികളെ വെല്ലുവിളിച്ചയാളാണ് പിണറായി വിജയന്‍.
അസുരന്റ പണിയാണ് പിണറായി ചെയ്തത്. അദ്ദേഹത്തിന്റെ നീചപ്രവൃത്തികള്‍ ജനം മറക്കില്ല. തിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ മലക്കം മറഞ്ഞതുകൊണ്ടൊന്നും ഇടതുപക്ഷം രക്ഷപ്പെടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞത് കൃത്യമായ സന്ദേശമാണ്. ആചാരങ്ങള്‍ സംരക്ഷിക്കാന്‍ നിലകൊണ്ടവരെ സഹായിക്കണമെന്ന് പറഞ്ഞത് ബിജെപി സ്വാഗതം ചെയ്യുന്നു. സാമൂഹ്യനീതി നടപ്പാക്കാന്‍ പാവപ്പെട്ടവരായ മുന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത് നരേന്ദ്രമോദി സര്‍ക്കാരായിരുന്നു. ഉയര്‍ന്ന പൊളിംഗ് എന്‍ഡിഎക്ക് ഗുണം ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സാരിയിൽ സുന്ദരിയായി രഷ്മിക മന്ദാന; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications