ദി റിയല്‍ നരേന്ദ്രമോദി അപാരത: കെ സുരേന്ദ്രന്‍ തകര്‍ത്തു... മോദി കലിയുഗത്തിന്റെ അവതാരം?
ഉത്തര്‍പ്രദേശില്‍ ബി ജെ പി ഭരണം ഉറപ്പായതാടെ ഫേസ്ബുക്ക് പോസ്റ്റുമായി കെ സുരേന്ദ്രന്‍. റിയല്‍ നരേന്ദ്രമോദി അപാരത എന്നാണ് മോദിയുടെ ചിത്രവുമായി സുരേന്ദ്രന്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കമന്റ്. ഉത്തര്‍ പ്രദേശില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി ബി ജെ പി മുന്നേറ്റം തുടരുകയാണ്.

ഇതൊക്കെയാണ് ന്യായങ്ങള്‍
2014 ലെ കണക്കുപ്രകാരം ഉത്തര്‍ പ്രദേശില്‍ 321 സീററു കിട്ടണമായിരുന്നു. ഉത്തരാഘണ്ട് ഒരു ചെറിയ സംസ്ഥാനമാണ്. മണിപ്പൂരിലെ നേട്ടം ത്രിപുരയില്‍ പ്രതിഫലിക്കില്ല. നോട്ടുനിരോധനം വലിയ ചര്‍ച്ചയായില്ല. വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നതായി സംശയിക്കുന്നു. - സുരേന്ദ്രന്‍ ഇന്നലെയിട്ട പോസ്റ്റ്.

ഇങ്ങനെയാകും ന്യായങ്ങള്‍
ഇടതുപക്ഷം മല്‍സരിച്ചിരുന്നെങ്കില്‍ ഇതു സംഭവിക്കുമായിരുന്നില്ല. മോദിയുടെ ഭരണം പരാജയം തന്നെ. കാലത്ത് എട്ടുമണിമുതല്‍ കേള്‍ക്കാന്‍ പോകുന്നത് ഇതൊക്കെയായിരിക്കും. - ഇതായിരുന്നു കെ സുരേന്ദ്രന്റെ പ്രവചനം. അണികളും മോശമല്ല. ആവേശം വാരിക്കോരി അവരും രംഗത്തുണ്ട്.

മണ്ടന്മാരായ വോട്ടര്‍മാര്‍
നോട്ടിനു വേണ്ടി പൊരിവെയിലത്തു ക്യൂ നിര്‍ത്തിയ മോഡിയെ പ്രബുദ്ധരായ വോട്ടര്‍മാര്‍ പാഠം പഠിപ്പിക്കും എന്നു പറഞ്ഞവര്‍, ബിജെപി വര്‍ഗ്ഗീയ കാര്‍ഡിറക്കിയപ്പോള്‍ കണ്ണുമടച്ച് വോട്ടു ചെയ്തു മണ്ടന്മാരായ വോട്ടര്‍മാര്‍ എന്നുള്ള വിശകലനവുമായി വരാന്‍ തുടങ്ങിയോ

ഇവര്‍ വലിയ കോമഡി
ഹിലാരിയെ ജയിപ്പിക്കാന്‍ അമേരിക്കയ്ക്കു പോയ സിന്ധു സൂര്യകുമാറും അഖിലേഷിനെ ജയിപ്പിക്കാന്‍ യുപിയ്ക്കു പോയ പ്രശാന്ത് കുരുവംശവും തിരഞ്ഞെടുപ്പിനു മറക്കാനാകാത്ത കോമഡി മുഖങ്ങളാണ് - ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കുമുണ്ട് കൊട്ട്.

ആരാധകരുടെ ആവേശം
അങ്ങ് മെക്‌സിക്കോ വരെ ഒന്നും പോകണ്ടടാ നല്ല കട്ട കലിപ്പ് ഇവിടെയും ഉണ്ട്. നല്ല കട്ട ലോക്കല്‍ ഹീറോയിസം. റിയല്‍ നരേന്ദ്രമോദി അപരത! നോര്‍ത്ത് ഇന്ത്യന്‍ ഡയറിസ്. നരേന്ദ്ര മോദി കലിയുഗത്തിന്റെ അവതാരമെന്ന് വരെ വിളിക്കുന്നവരുണ്ട്.












Click it and Unblock the Notifications