Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രസർക്കാരിനെതിരായ ചെറുത്തുനിൽപ്പിന്‌ 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലം വേഗം പകരും;പ്രകാശ് കാരാട്ട്

തിരുവനന്തപുരം; സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഒന്നൊന്നായി കവരുന്ന കേന്ദ്ര സർക്കാരിനെതിരായ ചെറുത്തു നിൽപ്പിന്‌ അഞ്ച്‌ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം വേഗം പകരുമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. 12 ബി ജെ പി ഇതര സംസ്ഥാന മുഖ്യമന്ത്രിമാർ യോഗം ചേർന്ന്‌ അവകാശപത്രിക തയ്യാറാക്കാനുള്ള ശ്രമത്തിലാണ്‌. ഒരു രാജ്യം ഒരു ഭാഷ, ഒരു വിപണി എന്നതാണ്‌ ആർ എസ്‌ എസ്‌ ലക്ഷ്യം. മത നിരപേക്ഷതയും ഫെഡറലിസവും ജനാധിപത്യവും പരസ്‌പര പൂരകങ്ങളാണ്‌. ഏതെങ്കിലും ഒന്ന്‌ തകർന്നാൽ മറ്റു രണ്ടും ഇല്ലാതാകുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഭരണഘടന, ഫെഡറലിസം, മത നിരപേക്ഷത ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി എന്ന സെമിനാർ ഉദ്‌ഘാടനം ചെയ്‌ത്‌ കാരാട്ട്‌ പറഞ്ഞു.

karat-1574307916.jpg -Prop

പ്രധാനമന്ത്രി മുതൽ ജില്ലാ കലക്ടർവരെ ഒറ്റ ഭരണസംവിധാനമാണ്‌ കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നത്‌. പലയിടത്തും ഗവർണർമാർ വൈസ്രോയിമാരെപ്പോലെയാണ്‌ പെരുമാറുന്നത്‌. കേരളത്തിൽ ഇതാണ്‌ കാണുന്നത്‌. കേന്ദ്ര സർക്കാർ എല്ലാ കാര്യത്തിലും ഇങ്ങനെ തീരുമാനമെടുത്താൽ ജനങ്ങൾ തെരഞ്ഞെടുത്ത നിയമസഭകൾക്ക്‌ എന്ത്‌ അധികാരമാണുള്ളതെന്ന് പ്രകാശ് കാരാട്ട് ചോദിച്ചു.

നികുതി വിഹിതം വീതം വയ്‌ക്കുന്നതിലും സംസ്ഥാനങ്ങളോട്‌ കേന്ദ്രത്തിന്‌ നീതിപൂർവമായ നയമില്ല. ജി എസ്‌ ടി നഷ്ടപരിഹാരം അഞ്ചുവർഷം നൽകണമെന്ന ആവശ്യം അംഗീകരിച്ചില്ല. സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര നികുതിവിഹിതം 2.9 ശതമാനത്തിൽനിന്ന് 1.5 ആയി കുറച്ചു. ധനകമീഷന്റെ കാര്യത്തിലും നികുതികാര്യത്തിലുമുള്ള ഈ വിവേചനം കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിയമനിർമാണത്തിന്‌ തുല്യ അധികാരമുള്ള വിഷയങ്ങളിലും തുടരുകയാണ്‌.

വിദ്യാഭ്യാസസ്ഥാപനം അനുവദിക്കൽ, സിലബസ്‌ തീരുമാനിക്കൽ എന്നിവയിലെല്ലാം കേന്ദ്ര സർക്കാർ ഒറ്റയ്‌ക്കാണ്‌ തീരുമാനമെടുക്കുന്നത്‌. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഒന്നൊന്നായി കവരുന്ന കേന്ദ്രസർക്കാരിനെതിരായ ചെറുത്തുനിൽപ്പിന്‌ അഞ്ച്‌ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലം വേഗംപകരും. 12 ബി ജെ പി ഇതര സംസ്ഥാന മുഖ്യമന്ത്രിമാർ യോഗം ചേർന്ന്‌ അവകാശപത്രിക തയ്യാറാക്കാനുള്ള ശ്രമത്തിലാണ്‌.

സംസ്ഥാനങ്ങൾക്ക്‌ ഭരണഘടന നൽകിയ പരിമിതമായ അധികാരംപോലും രാജ്യത്തിന്റെ സ്വത്ത്‌ മുഴുവൻ കൈകാര്യം ചെയ്യുന്ന ഏതാനും കോർപറേറ്റുകൾക്ക്‌ സഹിക്കുന്നില്ല. ഒരുരാജ്യം ഒരുഭാഷ, ഒരുവിപണി എന്നതാണ്‌ ആർഎസ്‌എസ്‌ ലക്ഷ്യം. മതനിരപേക്ഷതയും ഫെഡറലിസവും ജനാധിപത്യവും പരസ്‌പരപൂരകങ്ങളാണ്‌. ഏതെങ്കിലും ഒന്ന്‌ തകർന്നാൽ മറ്റു രണ്ടും ഇല്ലാതാകുമെന്നും കാരാട്ട് പറഞ്ഞു..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+