വീണ്ടും സെഞ്ചറിയടിക്കാന്‍ ബിജെപി: 57 രാജ്യസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
ദില്ലി: 57 സീറ്റുകളിലേക്കുള്ള രാജ്യസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ആന്ധ്രാപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തമിഴ്‌നാട്, കർണാടക, ഒഡീഷ, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാർ, ജാർഘണ്ഡ്, ഹരിയാന എന്നീ 15 സംസ്ഥാനങ്ങളില്‍ നിന്നും ഒഴിവ് വരുന്ന സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.ജൂണ്‍ 10നാണ് വോട്ടെടുപ്പ് നടക്കുക. നിലവിലെ എംപിമാരുടെ കാലാവധി ജൂൺ 21 നും ഓഗസ്റ്റ് 1 നും ഇടയിൽ അവസാനിക്കും.
കേന്ദ്രമന്ത്രിമാരായ മുക്താർ അബ്ബാസ് നഖ്‌വി, പിയൂഷ് ഗോയൽ, നിർമല സീതാരാമൻ, മുതിർന്ന കോൺഗ്രസ് നേതാക്കളായ കപിൽ സിബ്ബൽ, പി ചിദംബരം എന്നിവരാണ് കാലാവധി കഴിയുന്ന എംപിമാരിലെ പ്രമുഖർ. ന്യൂനപക്ഷകാര്യ മന്ത്രിയായ നഖ്‌വി ജാർഖണ്ഡിൽ നിന്നുള്ള എംപിയാണ്, വാണിജ്യമന്ത്രി ഗോയലും മുൻ ആഭ്യന്തരമന്ത്രി ചിദംബരവും മഹാരാഷ്ട്രയെയാണ് പ്രതിനിധീകരിക്കുന്നത്. ധനമന്ത്രി നിർമല സീതാരാമൻ കർണാടകയില്‍ നിന്നുമാണ് സഭയിലേക്ക് എത്തിയത്.
കോൺഗ്രസിന്റെ ജയറാം രമേശിനെ പോലെ ശിവസേന നേതാവ് സഞ്ജയ് റാവത്തും കാലാവധി അവസാനിക്കുന്ന എംപിമാരുടെ പട്ടികയിലുണ്ട്. റാവുത്ത് മഹാരാഷ്ട്രയെ പ്രതിനിധീകരിക്കുമ്പോള്‍, രമേശിനെ കർണാടകയിൽ നിന്നാണ് നാമനിർദ്ദേശം ചെയ്തത്. ഉത്തർപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് - യഥാക്രമം 11, 6, 6 സീറ്റുകളാണ് ഇവിടെ ഒഴിവ് വരുന്നത്. ബീഹാറില്‍ 5, ആന്ധ്രാപ്രദേശ്, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിൽ 4 സീറ്റുകളും ഒഴിവ് വരുന്നു. മധ്യപ്രദേശിലും ഒഡീഷയിലും 3 സീറ്റുകളും പഞ്ചാബ്, ഛത്തീസ്ഗഡ്, തെലങ്കാന, ഹരിയാന, ജാർഖണ്ഡ് എന്നിവിടങ്ങളിൽ 2 സീറ്റുകളും ഉത്തരാഖണ്ഡിൽ ഒരു സീറ്റിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നു.

തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി മെയ് 24 ആയിരിക്കുമെന്നും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 31 ആയിരിക്കുമെന്നും കമ്മീഷൻ പ്രസ്താവനയിലൂടെ അറിയിച്ചു. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ജൂൺ 1 നും സ്ഥാനാർത്ഥിത്വങ്ങൾ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 3 നും ആയിരിക്കും. ജൂൺ 10 ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെയും വോട്ടെണ്ണലും വൈകിട്ട് 5 ന് ഫലവും പ്രഖ്യാപിക്കും.
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ നിരീക്ഷകരെ നിയമിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന് മതിയായ നടപടികൾ കൈക്കൊള്ളുമെന്നും മുഴുവൻ പോളിംഗ് പ്രക്രിയയിലും എല്ലാ കോവിഡ് -19 മാനദണ്ഡങ്ങളും പാലിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അതേസമയം തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ രാജ്യസഭയിലെ അംഗബലം വീണ്ടും 100 തികയ്ക്കാന്‍ ബി ജെ പിക്ക് സാധിച്ചേക്കും.
വസ്ത്രം ഏതായാലും എസ്തർ പൊളി തന്നെ: ലുക്കില്‍ ഒരു കോംപ്രമൈസുമില്ല
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications