വൈക്കം; ഷോക്കേറ്റ് അമ്മ പിടയുന്നത് കണ്ട് നില്‍ക്കാനായില്ല,രക്ഷിയ്ക്കാന്‍ ശ്രമിച്ച മകനും മരിച്ചു
കോട്ടയം: വൈക്കം ഇത്തിപ്പുഴയില്‍ വൈദ്യുതാഘാതമേറ്റ് അമ്മയും മകനും മരിച്ചു. ഇത്തിപ്പുഴ സ്വദേശികളായ രാധ (45), മകന്‍ സുബിന്‍ (22) എന്നിവരാണ് മരിച്ചത്. വൈദ്യുതി കമ്പി പൊട്ടിവീണതിനെത്തുടര്‍ന്നുണ്ടായ അപകടത്തിലാണ് ഇവര്‍ക്ക് ജീവന്‍ നഷ്ടമായത്.
മുറ്റത്ത് നില്‍ക്കുമ്പോള്‍ രാധയുടെ മേല്‍ വൈദ്യുതി കമ്പി പൊട്ടി വീഴുകയായിരുന്നു. അമ്മയെ രക്ഷിയ്ക്കാനുള്ള ശ്രമത്തിനിടെയാണ് മകനായ സുബിനും ഷോക്കേറ്റത്.

രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്. ഈ സമയം അമ്മയും മകനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.












Click it and Unblock the Notifications