കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഘോഷമായി സിം പുഴയിലൊഴുക്കി ഭാസ്‌ക്കരന്‍ സ്വയം വിരമിച്ചു, ഇനിയാരും വിളിക്കരുത്....

ചെറുവത്തൂരിലെ അറിയപ്പെടുന്ന ഇലക്ട്രീഷ്യനാണ് ഭാസ്‌ക്കരന്‍.

Google Oneindia Malayalam News

കാസര്‍കോട്: മാര്‍ച്ച് 31, സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ജീവനക്കാര്‍ വിരമിക്കുന്ന ദിനം. അതേദിവസം കാസര്‍കോട് ചെറുവത്തൂരിലും ഒരു വ്യത്യസ്തമായ വിരമിക്കല്‍ ചടങ്ങ് നടന്നു. പക്ഷേ വിരമിച്ചത് സര്‍ക്കാര്‍ ജീവനക്കാരനെല്ലന്ന് മാത്രം. മയിച്ചയിലെ ഇലക്ട്രീഷ്യനായ കെഎം ഭാസ്‌ക്കരനാണ് പ്രായം 55 പിന്നിട്ടതോടെ ജോലിയില്‍ നിന്നും സ്വയം വിരമിച്ചത്.

ചെറുവത്തൂരിലെ അറിയപ്പെടുന്ന ഇലക്ട്രീഷ്യനാണ് ഭാസ്‌ക്കരന്‍. ചെറുവത്തൂരിലെയും പരിസര പ്രദേശങ്ങളിലെയും വൈദ്യുതീകരണ ജോലികള്‍ക്കായി നാട്ടുകാര്‍ വിളിക്കുന്നത് തങ്ങളുടെ സ്വന്തം ഭാസ്‌ക്കരേട്ടനെയാണ്. എന്നാല്‍ പ്രായം 55 ആയതോടെ സര്‍ക്കാര്‍ ജീവനക്കാരെ പോലെ ഭാസ്‌ക്കരനും ജോലിയില്‍ നിന്നും സ്വയം വിരമിച്ചു. ജോലിക്കായി തന്നെ ആളുകള്‍ വിളിച്ചിരുന്ന മൊബൈല്‍ നമ്പറിന്റെ സിം കാര്‍ഡ് പുഴയിലൊഴുക്കിയാണ് വിരമിക്കല്‍ ചടങ്ങ് ആഘോഷമാക്കിയത്.

sim

മൂന്നു പതിറ്റാണ്ടായി വൈദ്യുതീകരണ ജോലികള്‍ ചെയ്യുന്ന ഭാസ്‌ക്കരന് കീഴില്‍ ഒട്ടേറെ തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്. അര്‍ഹതപ്പെട്ടവര്‍ക്ക് വൈദ്യുതീകരണ ജോലികള്‍ സൗജന്യമായി ചെയ്തു നല്‍കുന്ന ഭാസ്‌ക്കരനെ നടനും എംപിയുമായ സുരേഷ് ഗോപി അനുമോദിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയ്ക്ക് സുരേഷ് ഗോപി വീടു നിര്‍മ്മിച്ച് നല്‍കിയപ്പോള്‍, അതിന്റെ വൈദ്യുതീകരണ ജോലികള്‍ സൗജന്യമായി ചെയ്തത് ഭാസ്‌ക്കരനായിരുന്നു.

electricity

സര്‍ക്കാര്‍ ജോലി പോലെ തന്നെയാണ് സ്വകാര്യ മേഖലയിലെ തൊഴിലുമെന്ന് വിശ്വസിക്കുന്നതിനാലാണ് ഭാസ്‌ക്കരന്‍ ഇലക്ട്രീഷന്‍ ജോലിയില്‍ നിന്നും വിരമിക്കുന്നത്. ജോലിയില്‍ നിന്നും വിരമിച്ചെങ്കിലും സാധാരണക്കാര്‍ക്ക് ഈ മേഖലുമായി ബന്ധപ്പെട്ട എന്തു സഹായവും നല്‍കുമെന്നും ഭാസ്‌ക്കരന്‍ വ്യക്തമാക്കി. വൈദ്യുതീകരണ ജോലികളുമായി ബന്ധപ്പെട്ട് ഇത്രയും കാലം ഭാസ്‌ക്കരനുമായി ബന്ധമുള്ളവരെല്ലാം വിരമിക്കല്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. ജോലി ചെയ്യുന്ന വേളയില്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് കാര്യങ്കോട് പുഴയില്‍ ആഘോഷമായി ഒഴുക്കിയതോടെയാണ് വിരമിക്കല്‍ ചടങ്ങുകള്‍ പൂര്‍ത്തിയായത്.

English summary
Electrician Bhaskaran retired from Job, with a different way.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X