Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ഏപ്രിൽ 1 മുതൽ വൈദ്യുതി നിരക്ക് കൂടും; കടുത്ത സാമ്പത്തിക ബാധ്യതയെന്ന് മന്ത്രി

തിരുവനന്തപുരം;സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി ബോർഡിന്റെ സാമ്പത്തിക ബാധ്യത നികത്തണമെന്നും നിരക്ക് കൂട്ടാതെ വൈദ്യുതി ബോർഡിന് പിടിച്ച് നിൽക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. കുറഞ്ഞത് 10 ശതമാനം നിരക്ക് വർധനവ് എങ്കിലും റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെടും.അതേസമയം എത്ര കൂട്ടണമെന്ന് മുഖ്യമന്ത്രിയോട് ആലോചിച്ച ശേഷമാകും തിരുമാനം കൈക്കൊള്ളുകയെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.

Recommended Video

cmsvideo
    Electricity bill may increase soon; Minister K Krishnan Kutty | Oneindia Malayalam
     photo-2021-11-18-11-19-49-16

    നിരക്ക് വർധന എത്ര വേണമെന്ന് വ്യക്തമാക്കിയുള്ള താരിഫ് പെറ്റീഷൻ പെറ്റീഷൻ ഡിസംബർ 31ന് മുമ്പ് നൽകാൻ ബോർഡിന് നിർദേശം നൽകിയിട്ടുണ്ട്. തുടർന്ന് ഹിയറിംഗ് നടത്തിയ ശേഷമാകും റഗുലേറ്ററി കമ്മീഷൻ അന്തിമ തിരുമാനം എടുക്കുക. വിവിധ വിഭാഗങ്ങളുടെ അഭിപ്രായം കേട്ടശേഷമാകും തിരുമാനം. 2022 ഏപ്രിൽ ഒന്ന് മുതൽ 2027 മാര്ഡച്ച് 31 വരെ അഞ്ച് വർഷത്തേക്കുള്ള നിരക്കായിരിക്കും നിശ്ചയിക്കുക. 2024-25 വർഷം ഇടക്കാല അവലോകനം നടക്കും. ആവശ്യമെങ്കിൽ നിരക്ക് പുനഃപരിശോധിക്കാൻ ബോർഡിന് അപേക്ഷ നൽകാൻ സാധിക്കും.2019 ജുലൈയിലായിരുന്നു അവസാനമായി വൈദ്യുതി നിരക്ക് ഉയർത്തിയത്. അന്ന് 9 ശതമാനത്തോടടുത്തായിരുന്നു നിരക്ക് വർധന.

    ഇതെന്തൊരു സൗന്ദര്യമാണ്..കണ്ണെടുക്കാനാകില്ല..ആനക്കൊമ്പനൊപ്പം ചേർന്ന് നിന്ന് മംമ്തയുടെ ഫോട്ടോ ഷൂട്ട്..വൈറൽ

    അതിനിടെ വൈദ്യുതി നിരക്ക് നിർണയത്തിനുള്ള കരട് നയത്തിലെ വിവാദ നിർദ്ദേശങ്ങൾ അന്തിമ കരട് മർഗരേഖയിൽ നിന്നും റഗുലേറ്ററി കമ്മീഷൻ ഒഴിവാക്കിയിട്ടുണ്ട്. നിർദ്ദേശങ്ങൾക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു തിരുമാനം. സംസ്ഥാനത്ത് ഒരേ നിരക്ക് നടപ്പാക്കുന്നതിന് പകരമായി കെ എസ് ഇ ബി ക്കും മറ്റു വിതരണ ലൈസൻസികൾക്കും വ്യത്യസ്ത വൈദ്യുതി നിരക്ക് നിശ്ചയിക്കാനുള്ള നിർദ്ദേശമാണ് പ്രതിഷേധത്തിന് കാരണമായിരുന്നത്.

    കെ എസ് ഇ ബിയെ കൂടാതെ ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്, കൊച്ചിൻ സ്പെഷ്യൽ എക്കണോമിക് സോൺ, കണ്ണൻ ദേവൻ കമ്പനി, തൃശ്ശൂർ കോർപ്പറേഷൻ തുടങ്ങിയ 10 വിതരണ ലൈസൻസികൾ ഉണ്ട്. ഇവർ കെ എസ് ഇ ബിയിൽ നിന്നും വൈദ്യുതി വാങ്ങിയാണ് വിതരണം ചെയ്യുന്നത്. കെ എസ് ഇ ബിയെക്കാൾ വിലകുറച്ച് വിൽക്കാൻ ലൈസൻസികൾക്ക് അനുവാദം നൽകുന്നതായിരുന്നു കരടിലെ നയം. ഇതിനെ ബോർഡ് ശക്തമായി എതിർത്തിരുന്നു. ഗാർഹിക ഉപയോക്താക്കൾക്കുള്ള ക്രോസ് സബ്സിഡി കുറയാനും നയം കാരണമാകുമായിരുന്നു. അതേസമയം കരട് നയത്തെ കുറിച്ചുള്ള തെളിവെടുപ്പിലും എതിർപ്പുയർന്നതോടെയാണ് നയം പുനഃപരിശോധിക്കാൻ കമ്മീഷൻ തിരുമാനിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+