കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ഇബി ഹൈടെക് ആകുന്നു, കറന്റ് പോയാല്‍ ഇനി മൊബൈലില്‍ നോക്കിയാല്‍ മതി !

കറന്റ് പോയാല്‍ ഇനി വൈദ്യുതി ഓഫീസില്‍ വിളിച്ച് മെനക്കെടേണ്ടതില്ല. നിങ്ങളുടെ മൊബൈലില്‍ നോക്കിയാല്‍ മതിയാകും. എല്ലാം അവിടെ കിട്ടും.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം : സര്‍ക്കാരിന്റെ കാരുണ്യം കൊണ്ട് പവര്‍കട്ട് ഇല്ലെങ്കിലും ഇടയ്ക്കുള്ള കറന്റ് പോക്ക് നാട്ടുകാര്‍ക്കും വൈദ്യുതി ഓഫീസിലെ ജീവനക്കാര്‍ക്കും ഒരു പോലെ തലവേദനയാണ്. കറന്റ് എപ്പൊ വരും എന്നറിയാന്‍ നാട്ടുകാരുടെ നിരന്തര മുള്ള വിളി വൈദ്യുതി ഓഫീസിലെ ജീവനക്കാര്‍ക്ക് പണിയാകുമ്പോള്‍ നാട്ടുകാരുടെ വിളിയില്‍ സഹികെട്ട് വൈദ്യുതി ഓഫീസിലെ ജീവനക്കാര്‍ ഫോണെടുത്ത് താഴെ വയ്ക്കുന്നത് നാട്ടുകാര്‍ക്ക് ഇരട്ടപ്പണിയാണ്.

ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ഇനി പരിഹാരമുണ്ട്. കറന്റ് പോയാല്‍ ഇനി വൈദ്യുതി ഓഫീസില്‍ വിളിച്ച് മെനക്കെടേണ്ടതില്ല. നിങ്ങളുടെ മൊബൈലില്‍ നോക്കിയാല്‍ മതിയാകും. എല്ലാം അവിടെ കിട്ടും. വൈദ്യുതി തടസങ്ങള്‍ സംബന്ധിച്ച കാര്യങ്ങളും കറന്റ് പോയാല്‍ എപ്പോള്‍ വരുമെന്നതടക്കമുള്ള വിവരങ്ങളും നിങ്ങള്‍ക്ക് മൊബൈലില്‍ നിന്നു തന്നെ ലഭിക്കും. ഹൈടെക് ആകുന്നതിന്റെ ഭാഗമായി വൈദ്യുതി ബോര്‍ഡ് ആരംഭിച്ചിരിക്കുന്ന ' ഊര്‍ജ ദ്യുത്' പദ്ധതിയിലൂടെ ഇതു സംബന്ധിച്ച വിവരങ്ങള്‍ മെസേജായി നിങ്ങളുടെ മൊബൈലില്‍ എത്തും. അവരവരുടെ സെക്ഷനിലെ വിവരങ്ങളാണ് ലഭിക്കുക. 11 കെ വി ലൈനിലെയും ട്രാന്‍സ്‌ഫോമറിലെയും തകരാറുകള്‍, ലോഡ്‌ഷെഡിങ് തുടങ്ങിയ വിവരങ്ങളാണ് മൊബൈലില്‍ ലഭിക്കുക.

Electricity

മാത്രമല്ല, വൈദ്യുതി ബില്‍ അടയ്ക്കാനുള്ള തീയതി മറന്നു പോകുന്നതു മൂലം പിഴ അടയ്‌ക്കേണ്ടി വരുന്നതിന്റെ പ്രശ്‌നങ്ങള്‍ ഇനി ഉണ്ടാകില്ല. ഇതിനായി ' ഊര്‍ജ സൗഹൃദ് ' എന്ന പേരില്‍ ഒരു പദ്ധതി വൈദ്യുതി ബോര്‍ഡ് നടപ്പാക്കിയിട്ടുണ്ട്. ഇതനുസരിച്ച് ബില്‍ തുക, അടയ്‌ക്കേണ്ട അവസാന തീയതി എന്നിവ മൊബൈലില്‍ ലഭിക്കും. കൂടാതെ അവസാന ദിവസത്തിന്റെ തലേ ദിവസം നിങ്ങളെ ഓര്‍മപ്പെടുത്തി സന്ദേശം വീണ്ടും ലഭിക്കും.

വൈദ്യുതി ബോര്‍ഡിന്റെ ഹൈടെക് സേവനങ്ങള്‍ ലഭിക്കാന്‍ ഉപഭോക്താക്കള്‍ ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യണം. ബോര്‍ഡിന്റെ വെബ്‌സൈറ്റിലാണ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിനു പുറമെ വാട്‌സ്ആപ്പിലും വൈദ്യുതി ബോര്‍ഡ് സജീവമാവുകയാണ്. വൈദ്യുതി സംബന്ധിച്ച പരാതികള്‍ വാട്‌സ്ആപ്പ് വഴി അറിയിച്ചാല്‍ മതി. ഉടന്‍ നടപടി ഉണ്ടാകും. പ്രശ്‌നം പരിഹരിച്ച ശേഷം ഇക്കാര്യം വാട്‌സ്ആപ്പിലൂടെ തന്നെ പരാതിക്കാരനെ അറിയിക്കും.

English summary
Electricity board became high tech with new system.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X