സര്‍ചാര്‍ജും പീക്ക് ടൈമും കൂടും; ഷോക്കടിപ്പിക്കും വൈദ്യുതി ബില്ല്, തീരുമാനിച്ചിട്ടില്ലെന്ന് സണ്ണി ജോസഫ്

അഞ്ചു വര്‍ഷത്തേക്കുള്ള പുതിയ താരിഫ് നയത്തിന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ അംഗീകാരം. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നുമുതലാണ് നയം നിലവില്‍ വരിക. സര്‍ചാര്‍ജിലും പീക്ക് ടൈമിലും മാറ്റം വരും. വൈദ്യുതി ബില്ല് വന്‍തോതില്‍ ഉയരാന്‍ ഇടയാക്കുന്നതാണ് ഈ നീക്കം. എന്നാല്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ നിലവില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് വകുപ്പ് മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചു.

നിലവിലെ വൈദ്യുതി പ്രതിസന്ധിയുടെ ഉത്തരവാദിത്തം എല്‍ഡിഎഫ് സര്‍ക്കാരിനാണെന്നും നിരക്ക് വര്‍ധിപ്പിക്കാന്‍ നിലവില്‍ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വിലകൂടിയ വൈദ്യുതിയാണ് വാങ്ങിക്കേണ്ടിവരുന്നത്. യൂനിറ്റിന് 14.50 രൂപ നിരക്കിലാണ് വാങ്ങുന്നത് എന്ന് മന്ത്രി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് നിരക്കും സര്‍ച്ചാര്‍ജും ഒരുമിച്ച് കൂടുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് മന്ത്രിയുടെ പ്രതികരണം.

electricity chargel hike-

അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ 2032 മാര്‍ച്ച് 31 വരെയുള്ള അഞ്ചുവര്‍ഷ കാലയളവിലേക്കാണ് പുതിയ താരിഫ് നയം നിലവില്‍ വരുന്നത്. കെഎസ്ഇബിയുടെ മുന്‍കാല നഷ്ടങ്ങള്‍ നികത്തുന്നതിനും ഇന്ധനവില വ്യതിയാനങ്ങള്‍ വേഗത്തില്‍ ഈടാക്കുന്നതിനുമാണ് പുതിയ ചട്ടങ്ങള്‍ വഴി ലക്ഷ്യമിടുന്നത്. യൂനിറ്റിന് എത്ര പൈസ വീതം വര്‍ധിക്കുമെന്നതില്‍ കെഎസ്ഇബി വ്യക്തത വരുത്തിയിട്ടില്ല.

വൈദ്യുതി വാങ്ങിയ വകയിലുണ്ടായ അധിക ചെലവുകള്‍ ഉള്‍പ്പെടെയുള്ള 5000 കോടി രൂപയുടെ മുന്‍കാല നഷ്ടം ഉപഭോക്താക്കളില്‍ നിന്ന് അഞ്ച് വര്‍ഷം കൊണ്ട് സര്‍ചാര്‍ജായി ഈടാക്കാന്‍ പുതിയ നയം അനുമതി നല്‍കി. വ്യാവസായിക ഉപഭോക്താക്കള്‍ക്ക് അവരുടെ ബില്ലിലെ നിശ്ചിത നിരക്കിന്റെ അടിസ്ഥാനത്തിലും ഗാര്‍ഹിക ഉപഭോക്താക്കള്‍ ഉള്‍പ്പെടെയുള്ള മറ്റ് വിഭാഗങ്ങള്‍ക്ക് നിശ്ചിത ശതമാനത്തിന്റെ അടിസ്ഥാനത്തിലുമായിരിക്കും സര്‍ചാര്‍ജ് കണക്കാക്കുക.

നിലവില്‍ ദീര്‍ഘകാല വൈദ്യുതി കരാറുകളിലെ അധിക ബാധ്യതകള്‍ മാത്രമാണ് മാസംതോറുമുള്ള ഇന്ധന സര്‍ചാര്‍ജ് ആയി ഈടാക്കിയിരുന്നത്. എന്നാല്‍ പുതിയ ചട്ടപ്രകാരം അടിയന്തര ആവശ്യങ്ങള്‍ക്കായി വൈദ്യുതി വാങ്ങുമ്പോള്‍ ഉണ്ടാകുന്ന അധിക ബാധ്യതകളും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ ബോര്‍ഡിന് സാധിക്കും. കേന്ദ്ര നിര്‍ദേശപ്രകാരം വേഗത്തില്‍ അധികബാധ്യത നികത്താനാണ് ഈ മാറ്റം.

വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതലുള്ള പീക്ക് സമയത്തില്‍ വരുത്തിയ മാറ്റമാണ് ഗാര്‍ഹിക ഉപഭോക്താക്കളെ പ്രധാനമായും ബാധിക്കുക. നിലവില്‍ വൈകീട്ട് ആറ് മുതല്‍ രാത്രി 10 വരെയായിരുന്ന പീക്ക് സമയം രാത്രി 11.30 വരെയാക്കി. ഈ സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതിക്ക് ഉയര്‍ന്ന നിരക്കായിരിക്കും. അതേസമയം, രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയും, രാത്രി 11.30 മുതല്‍ രാവിലെ 8 വരെയും കുറഞ്ഞ നിരക്ക് ഏര്‍പ്പെടുത്താന്‍ നിര്‍ദേശമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma