സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ വന്‍ വര്‍ദ്ധന... ആര്‍ക്കൊക്കെ കൂടും, ആരൊക്കെ രക്ഷപ്പെടും? അറിയാം...
തിരുവനന്തപുരത്ത്: ഇനി അഞ്ച് വര്‍ഷക്കാലം വിലവിര്‍ദ്ധന ഉണ്ടാവില്ല എന്നായിരുന്നു 2016 ല്‍ തിരഞ്ഞെടുപ്പ് ജയിച്ച് അധികാരത്തിലെത്തിയപ്പോള്‍ എല്‍ഡിഎഫ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് പലതിനും വില കൂടി. ഇപ്പോഴിതാ വൈദ്യുതി നിരക്ക് വീണ്ടും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
6.8 ശതമാനം ആണ് വൈദ്യുതി നിരക്കില്‍ വര്‍ദ്ധന കൊണ്ടുവന്നിട്ടുള്ളത്. മാസം നാല്പത് യൂണിറ്റിന് താഴെ ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ദ്ധന ബാധകമാകില്ല. അതുപോലെ തന്നെ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും നിരക്ക് വര്‍ദ്ധന ഉണ്ടാവില്ല.

അമ്പത് യൂണിറ്റ് പ്രതിമാസ ഉപഭോഗമുള്ളവര്‍ക്ക് ഒരു യൂണിറ്റിന് 25 പൈസ ആണ് കൂടുക. അപ്പോള്‍ വൈദ്യുതി ബില്ലില്‍ അഞ്ച് രൂപയുടെ വ്യത്യാസം ഉണ്ടാകും. 100 യൂണിറ്റ് വരെ ഉപഭോഗമുള്ളവര്‍ക്ക് യൂണിറ്റിന് 50 പൈസ കൂടും. അങ്ങനെ വരുമ്പോള്‍ 42 രൂപ വരെ ആകും വര്‍ദ്ധന. 151 യൂണിറ്റ് മുതല്‍ 200 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 6.4 രൂപ കൂടും. 201 മുതല്‍ 250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 7.6 രൂപയപടെ വര്‍ദ്ധനയുണ്ടാകും.
മൂന്ന് വര്‍ഷത്തേക്കാണ് നിരക്ക് വര്‍ദ്ധന കൊണ്ടുവന്നിരിക്കുന്നത്. ഇതുവഴി കെഎസ്ഇബിയ്ക്ക് 902 കോടി രൂപയുടെ അധികവരുമാനം ആണ് പ്രതീക്ഷിക്കുന്നത്. നിരക്ക് വര്‍ദ്ധനയ്ക്കൊപ്പം ഫിക്സഡ് ചാര്‍ജ്ജിനും സ്ലാബ് സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവരെ സിംഗിള്‍ ഫേസിന് 30 രൂപയും ത്രീ ഫേസിനും 80 രൂപയും ആയിരുന്നു.
ഇതിന് മുമ്പ് 2017 ല്‍ ആയിരുന്നു വൈദ്യുതി നിരക്ക് കൂട്ടിയത്. അന്ന് യൂണിറ്റിന് 10 പൈസ 50 പൈസ വരെ ായിരുന്നു വര്‍ദ്ധനയുണ്ടായത്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications