കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ വന്‍ വര്‍ദ്ധന... ആര്‍ക്കൊക്കെ കൂടും, ആരൊക്കെ രക്ഷപ്പെടും? അറിയാം...

Google Oneindia Malayalam News

തിരുവനന്തപുരത്ത്: ഇനി അഞ്ച് വര്‍ഷക്കാലം വിലവിര്‍ദ്ധന ഉണ്ടാവില്ല എന്നായിരുന്നു 2016 ല്‍ തിരഞ്ഞെടുപ്പ് ജയിച്ച് അധികാരത്തിലെത്തിയപ്പോള്‍ എല്‍ഡിഎഫ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് പലതിനും വില കൂടി. ഇപ്പോഴിതാ വൈദ്യുതി നിരക്ക് വീണ്ടും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

6.8 ശതമാനം ആണ് വൈദ്യുതി നിരക്കില്‍ വര്‍ദ്ധന കൊണ്ടുവന്നിട്ടുള്ളത്. മാസം നാല്‍പത് യൂണിറ്റിന് താഴെ ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ദ്ധന ബാധകമാകില്ല. അതുപോലെ തന്നെ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും നിരക്ക് വര്‍ദ്ധന ഉണ്ടാവില്ല.

KSEB

അമ്പത് യൂണിറ്റ് പ്രതിമാസ ഉപഭോഗമുള്ളവര്‍ക്ക് ഒരു യൂണിറ്റിന് 25 പൈസ ആണ് കൂടുക. അപ്പോള്‍ വൈദ്യുതി ബില്ലില്‍ അഞ്ച് രൂപയുടെ വ്യത്യാസം ഉണ്ടാകും. 100 യൂണിറ്റ് വരെ ഉപഭോഗമുള്ളവര്‍ക്ക് യൂണിറ്റിന് 50 പൈസ കൂടും. അങ്ങനെ വരുമ്പോള്‍ 42 രൂപ വരെ ആകും വര്‍ദ്ധന. 151 യൂണിറ്റ് മുതല്‍ 200 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 6.4 രൂപ കൂടും. 201 മുതല്‍ 250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 7.6 രൂപയപടെ വര്‍ദ്ധനയുണ്ടാകും.

മൂന്ന് വര്‍ഷത്തേക്കാണ് നിരക്ക് വര്‍ദ്ധന കൊണ്ടുവന്നിരിക്കുന്നത്. ഇതുവഴി കെഎസ്ഇബിയ്ക്ക് 902 കോടി രൂപയുടെ അധികവരുമാനം ആണ് പ്രതീക്ഷിക്കുന്നത്. നിരക്ക് വര്‍ദ്ധനയ്‌ക്കൊപ്പം ഫിക്‌സഡ് ചാര്‍ജ്ജിനും സ്ലാബ് സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവരെ സിംഗിള്‍ ഫേസിന് 30 രൂപയും ത്രീ ഫേസിനും 80 രൂപയും ആയിരുന്നു.

ഇതിന് മുമ്പ് 2017 ല്‍ ആയിരുന്നു വൈദ്യുതി നിരക്ക് കൂട്ടിയത്. അന്ന് യൂണിറ്റിന് 10 പൈസ 50 പൈസ വരെ ായിരുന്നു വര്‍ദ്ധനയുണ്ടായത്.

English summary
Electricity rates increased in Kerala, 6.8 percentage hike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X