സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കൂട്ടുന്നു. യൂണിറ്റിന് 35 പൈസ മുതല്‍ 40 പൈസ വരെ വര്‍ധിയ്ക്കും. നിരക്ക് വര്‍ദ്ധന ഓഗസ്റ്റ് 14 വ്യാഴാഴ്ച മുതല്‍ നിലവില്‍ വരും. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
നിരക്ക് വര്‍ധനയിലൂടെ 800 കോടി രൂപയുടെ അധിക വരുമാനമാണ് കെഎസ്ഇബിയ്ക്ക് ലഭിയ്ക്കുക. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ വ്യാഴാഴ്ച ചേരുന്ന യോഗത്തിലാണ് ഇക്കാര്യം ആലോചിയ്ക്കുന്നത്.

നിരക്ക് വര്‍ധന ആവശ്യപ്പെട്ട് കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിരുന്നു. കമ്മീഷന്‍ അംഗീകരിച്ചാല്‍ മാത്രമേ വനിരക്ക് വര്‍ധന നിലവില്‍ വരികയുള്ളൂ. എല്ലാ സ്ലാബുകളുടേയും നിരക്ക് വര്‍ധനയും പരിഗണനയിലുണ്ട്.
നിരക്ക് വര്‍ധനയിലൂടെ 800 കോടി സമാഹരിയ്ക്കാനാണ് നീക്കം. കെഎസ്എബി കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണെന്നും നിരക്ക് വര്‍ധന അത്യാവശ്യമാണെന്നും മുന്‍പ് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് മുന്‍പ് പറഞ്ഞിരുന്നു.












Click it and Unblock the Notifications