• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൗരോര്‍ജത്തില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കും: മന്ത്രി എംഎം മണി

  • By desk

ചെറുതോണി: പാരമ്പര്യേതര ഉറവിടങ്ങളില്‍ നിന്നുള്ള ഊര്‍ജ ഉല്‍പ്പാദനത്തിന് മുന്തിയ പരിഗണന നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും സൗരോര്‍ജത്തില്‍ നിന്ന് 1000 മെഗാവാട്ട് വൈദ്യതിയെങ്കിലും ഉല്‍പ്പാദിപ്പിക്കാനായി ലഭ്യമായ എല്ലാ സാധ്യതകളും വിനിയോഗിക്കുമെന്നും വൈദ്യതിവകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു. മന്ത്രി സഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി രാമക്കല്‍മേട്ടില്‍ രാജ്യത്തെ പ്രഥമ സോളാര്‍, കാറ്റാടി, ബാറ്ററി സംയോജിത ഊര്‍ജ പാര്‍ക്കിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗരോര്‍ജ വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍, സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളൂകള്‍, കോളെജുകള്‍ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തരിശായി കിടക്കുന്ന നിലങ്ങള്‍ തുടങ്ങിയവ പ്രയോജനപ്പെടുത്തും. ഇക്കാര്യത്തില്‍ ജനങ്ങളുടെ പൂര്‍ണ സഹകരണം ഉണ്ടാകണം എന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഊര്‍ജ സ്രോതസുകളുടെ അസ്ഥിരത മൂലം വിതരണ ശ്രംഖലയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് അനര്‍ട്ട് ഊര്‍ജ പാര്‍ക്ക് സ്ഥാപിക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടിത്തില്‍ ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സംവിധാനമാണ് വൈദ്യുതി വിതരണ ക്രമീകരണത്തിന് ഉപയോഗിക്കുന്നത്.

ടങ്ങില്‍ രാമക്കല്‍മേട് ടൂറിസം പദ്ധതികളുടെ നിര്‍മാണോല്‍ഘാടനവും മഴവേഴാമ്പലിന്റെ മാതൃകയില്‍ നിര്‍മിച്ച വാച്ച് ടവര്‍ സമര്‍പ്പണവും മന്ത്രി എം.എം മണി നിര്‍വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാര്‍ അധ്യക്ഷനായിരുന്നു. രാഷ്ട്രിയ സാമൂഹ്യ രംഗത്തെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

English summary
electricity should consume from solar-mm mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X