നാളെ മുതൽ വൈദ്യുതി നിരക്ക് കൂടും; യൂനിറ്റിന് 19 പൈസയുടെ വർധന
തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ മുതൽ വൈദ്യുതി നിരക്ക് കൂടും. യൂണിറ്റിന് 19 പൈസയാണ് കൂടുന്നത്. ഇന്ധന സർ ചാർജായി യൂണിറ്റിന് 10 പൈസയും റഗുലേറ്ററി കമ്മീഷൻ അനുവദിച്ച 9 പൈസയും ചേർന്നാണിത്.
വൈദ്യുതി ബോർഡിന് റെഗുലേറ്ററി കമ്മീഷന്റെ മുൻകൂട്ടിയുള്ള അനുവാദം ഇല്ലാതെ സ്വമേധയാ പിരിക്കാവുന്ന സർ ചാർജ് യൂണിറ്റിന് 10 പൈസയായി പരിമിതപ്പെടുത്തി കൊണ്ട് നേരത്തേ കമ്മീഷൻ ഉത്തരവിറക്കിയിരുന്നു. വൈദ്യുതി വാങ്ങുന്നതിന് വിതരണ കമ്പനികൾക്ക് ഉണ്ടാകുന്ന അധിക ചെലവ് അതത് മാസം തന്നെ നികത്തണമെന്ന കേന്ദ്ര വൈദ്യുതി ചട്ട ഭേദഗതിയുടെ അടിസ്ഥാനത്തിലായിരുന്നു കമ്മീഷന്റെ നടപടി.

പ്രതിമാസം 20 പൈസ ഈടാക്കുന്നതിനുള്ള അനുമതിയായിരുന്നു ആദ്യം ബോർഡ് തേടിയിരുന്നത്. എന്നാൽ 10 പൈസയുടെ അനുമതിയാണ് കമ്മീഷൻ നൽകിയത്. നിലവിൽ മൂന്ന് മാസത്തിലൊരിക്കൽ ബോർഡ് നൽകുന്ന അപേക്ഷ പരിഗണിച്ച് കമ്മീഷനായിരുന്നു സർ ചാർജ് നിശ്ചയിച്ചിരുന്നത്.
അതേസമയം പാരമ്പര്യേതര ഊർജം മാത്രം ഉപയോഗിക്കുന്നവർക്കു (ഗ്രീൻ താരിഫ്) സർചാർജ് നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. ഗ്രീൻ താരിഫ് എത്രയായിരിക്കണമെന്നത് സംബന്ധിച്ചുള്ള ഉത്തരവ് കമ്മീഷൻ പിന്നീട് പുറത്തിറക്കും.












Click it and Unblock the Notifications