കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു; പുതുക്കിയ നിരക്ക് ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. വൈദ്യുതി നിരക്കില്‍ 6.6 ശതമാനമാണ് ശരാശരി വര്‍ധന. റെഗുലേറ്ററി കമ്മീഷനാണ് നിരക്ക് വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിമാസം 50 യൂണിറ്റ് വരെ നിരക്ക് വര്‍ധന ഇല്ല. ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്കും നിരക്ക് വര്‍ധനയില്ല.

സംസ്ഥാനത്ത് ഏകദേശം 25 ലക്ഷം ഉപഭോക്താകളാണ് 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നത്. ഇവര്‍ക്ക് ആനുകൂല്യം ലഭിക്കും. 150 യൂണിറ്റ് വരെ 25 പൈസയുടെ വര്‍ധനയുണ്ടാകും. 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 47.50 രൂപ അധികം നല്‍കേണ്ടിവരും. 100 യൂണിറ്റ് വരെ പ്രതിമാസം 22.50 രൂപയുടെ വര്‍ധനവാണ് ഉണ്ടാകുക.

ഗുജറാത്ത് കലാപം: സാക്കിയ ജാഫ്രിയുടെ വികാരം ടീസ്റ്റ സെതല്‍വാദ് ചൂഷണം ചെയ്‌തോ? പരിശോധിക്കണമെന്ന് സുപ്രീംകോടതിഗുജറാത്ത് കലാപം: സാക്കിയ ജാഫ്രിയുടെ വികാരം ടീസ്റ്റ സെതല്‍വാദ് ചൂഷണം ചെയ്‌തോ? പരിശോധിക്കണമെന്ന് സുപ്രീംകോടതി

1

അംഗനവാടികള്‍, അനാഥാലയം, വൃദ്ധസദനം തുടങ്ങിയവയ്ക്കുള്ള വൈദ്യുതി നിരക്ക് ഇളവ് തുടരും. ഏകദേശം 35,200 ഉപഭോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്. പെട്ടിക്കടകള്‍ക്ക് കൂടുതല്‍ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. പെട്ടികടകള്‍ക്ക് കണക്ടഡ് ലോഡ് 2000 വാട്ട് വരെ ആക്കി ഉയര്‍ത്തി. ഏകദേശം 5.5 ലക്ഷം ഉപഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭിക്കും. മാരകരോഗികളുടെ വീട്ടിലെ നിരക്ക് ഇളവ് തുടരും.

2

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 1000 വാട്ട് വരെ കണക്ടഡ് ലോഡുള്ള കുടുംബങ്ങളില്‍ ക്യാന്‍സര്‍ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉണ്ടെങ്കില്‍ താരിഫ് വര്‍ധനവുണ്ടായിരിക്കില്ല. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ നിരക്ക് നിലനിര്‍ത്തിയിട്ടുണ്ട്. കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് ചാര്‍ജ് വര്‍ധിപ്പിക്കില്ല. ഏകദേശം 4.76 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.

3

10 കിലോവാട്ടുവരെ കണക്ടഡ് ലോഡും ചെറുകിട വ്യവസായങ്ങളായ അരി പൊടിക്കുന്ന മില്ലുകള്‍, തയ്യല്‍ ജോലി ചെയ്യുന്നവര്‍, തുണിയേയ്ച്ചുകൊടുക്കുന്നവര്‍ തുടങ്ങിയ ചെറുകിട സംരംഭകര്‍ക്കുള്ള വൈദ്യുതി നിരക്കിലുള്ള ആനുകൂല്യം ഇത്തവണയും തുടരും. ഈ വിഭാഗങ്ങള്‍ക്ക് ശരാശരി യൂണിറ്റിന് 15 പൈസയുടെ താരിഫ് വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. അടുത്ത വര്‍ഷത്തേക്കുള്ള നിരക്ക് വര്‍ധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

4

എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് താരിഫ് പരിഷ്‌കരണം എന്നും കൊവിഡ് സാഹചര്യത്തിലെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചിട്ടുണ്ടെന്നും റെഗുലേറ്ററി കമ്മിഷന്‍ അറിയിച്ചു. നേരത്തെ വൈദ്യുതി നിരക്കില്‍ പരമാവധി നേരിയ തോതില്‍ വര്‍ധന വരുത്തണം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ആഗ്രഹം എന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞിരുന്നു. നിരക്ക് വര്‍ധന വേണം എന്ന് കെ എസ് ഇ ബി ആവശ്യപ്പെട്ടിരുന്നു.

5

അഞ്ച് വര്‍ഷം കൊണ്ട് ഒന്നര രൂപ വരെ വര്‍ധിപ്പിക്കണം എന്നായിരുന്നു കെ എസ് ഇ ബിയുടെ ആവശ്യം. സംസ്ഥാനത്ത് നിലവില്‍ താരിഫ് പ്രകാരം ഗാര്‍ഹിക ആവശ്യത്തിനുള്ള നിരക്ക് 4 രൂപ 79 പൈസയാണ്. നിരക്ക് വര്‍ധന സംബന്ധിച്ച് വിവിധ ജില്ലകളില്‍ പബ്ലിക് ഹിയറിങ് നടത്തിയ ശേഷമാണ് റെഗുലേറ്ററി കമ്മിഷന്‍ അന്തിമ താരിഫ് പ്രഖ്യാപിച്ചത് എന്ന് റെഗുലേറ്ററി കമ്മീഷണര്‍ പറഞ്ഞു.

6

സാധാരണ ഗതിയില്‍ വൈദ്യുതി നിരക്ക് ഏപ്രിലിലാണ് വര്‍ധിപ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ സംസ്ഥാനത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വൈദ്യുതി നിരക്ക് വര്‍ധനവ് മാറ്റിവെക്കുകയായിരുന്നു. പുതുക്കിയ നിരക്ക് വര്‍ധന ജൂലൈ മുതല്‍ ആണ് പ്രാബല്യത്തില്‍ വരുന്നത്. റെഗുലേറ്ററി കമ്മീഷന് ആണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള അധികാരം.നേരത്തെ ഉയര്‍ന്ന തുകയ്ക്ക് വൈദ്യുതി വാങ്ങുന്ന മൂന്ന് കരാറുകള്‍ റദ്ദാക്കുന്നതില്‍ ആലോചിക്കുന്നുണ്ട് എന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി അറിയിച്ചിരുന്നു.

7

ഇത് വഴി കെ എസ് ഇ ബിയ്ക്ക് സാമ്പത്തിക നേട്ടം ലഭിക്കും എന്നും അടുത്ത താരിഫ് റിവിഷനില്‍ ഇതിന്റെ മെച്ചം സാധാരണക്കാരന് കിട്ടും എന്നും മന്ത്രി അവകാശപ്പെട്ടിരുന്നു. യൂണിറ്റിന് 30 മുതല്‍ 92 പൈസ വരെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വര്‍ധിപ്പിക്കണം എന്നായിരുന്നു കെ എസ് ഇ ബിയുടെ ആവശ്യം. എന്നാല്‍ റെഗുലേറ്ററി കമ്മിഷന്‍ ഇതു തള്ളുകയായിരുന്നു.

Recommended Video

cmsvideo
രാഹുൽ​ഗാന്ധി വയനാട്ടിലെത്തും, മൂന്ന് ദിവസം മണ്ഡലത്തില്‍ |*Politics

എല്ലാം ആ ചിരിയിലുണ്ടല്ലോ; ഹണി റോസിന്റെ കിടിലന്‍ ചിത്രങ്ങള്‍ കണ്ടോ

English summary
Electricity tariff hike in kerala; here is the revised rate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X