കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഷോക്ക്!! വൈദ്യുതി നിരക്ക് കൂട്ടുന്നു, ബില്ല് കണ്ടാല്‍ കണ്ണുതള്ളും!!

യൂനിറ്റിന് 30 പൈസ കൂട്ടാനാണ് ആലോചന. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ഇളവ് നല്‍കിയേക്കും.

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടാന്‍ ആലോചന. വീട്ടാവശ്യത്തിനുള്ള വൈദ്യുതിയിലാണ് സര്‍ക്കാര്‍ വര്‍ധനവ് കൊണ്ടുവരുന്നത്. പുതിയ നിരക്ക് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഉടന്‍ പ്രഖ്യാപിക്കും.

യൂനിറ്റിന് 30 പൈസ കൂട്ടാനാണ് ആലോചന. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ഇളവ് നല്‍കിയേക്കും. നൂറ് യൂനിറ്റ് വരെ പ്രതിമാസം ഉപയോഗിക്കുന്നവര്‍ക്ക് 80 രൂപവരെ ബില്ലില്‍ വര്‍ധനയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ യൂനിറ്റിന് 2.90 രൂപയാണ്.

Electricity

1000 വാട്‌സ് കണക്ടഡ് ലോഡിന് താഴെയുള്ള ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 40 യൂനിറ്റ് വരെ നിലവിലുള്ള സൗജന്യം തുടരും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആറായിരത്തിലേറെ വീടുകളില്‍ 150 യൂനിറ്റ് വരെ ഒന്നര രൂപയ്ക്ക് വൈദ്യുതി നല്‍കാനാണ് കമ്മീഷന്‍ ആലോചിക്കുന്നത്.

എന്നാല്‍ പുതിയ വര്‍ധനവില്‍ വീട്ടാവശ്യത്തിനുള്ള വൈദ്യുതി മാത്രമാണ് കൂട്ടുന്നത്. വ്യവസായ വാണിജ്യ ആവശ്യത്തിനുള്ള നിരക്ക് കൂടില്ലെന്നാണ് വിവരം. നെല്‍കൃഷിക്ക് ജലസേചനത്തിന് നല്‍കുന്ന കുറഞ്ഞ വൈദ്യുതി നിരക്ക് ഏലം, കാപ്പി, ഇഞ്ചി തുടങ്ങിയ എല്ലാ വിളകള്‍ക്കും ബാധകമാക്കുമെന്നും അറിയുന്നു.

English summary
Electicity tariff to be hiked soon, 30 ps to hiked per unit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X