കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍മന്ത്രി ടി എച്ച് മുസ്തഫയുടെ വീട്ടിലെ വൈദ്യുതി മോഷണം പിടികൂടി

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫയുടെ വീട്ടില്‍ വൈദ്യുതി മോഷണം കണ്ടെത്തി. വൈദ്യുതി കമ്പനി ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ ആന്റി പവര്‍ തെഫ്റ്റ് സ്വകാഡ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് വൈദ്യുതി മോഷണം കണ്ടെത്തിയത്.

ടി എച്ച് മുസ്തഫയുടെ പെരുമ്പാവൂര്‍ വാഴക്കുളത്തെ വീട്ടിലായിരുന്നു പരിശോധന. പരിശോധനയില്‍ മന്ത്രി കാര്‍ഷികാവശ്യത്തിനായി സബ്‌സിഡി നിരക്കില്‍ എടുത്ത വൈദ്യുതി കണക്ഷന്‍ മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതായി കണ്ടെത്തി. മുസ്തഫയുടെ വൈദ്യുതി വിച്ഛേദിച്ചശേഷം പിഴ ചുമത്തി. മുസ്തഫയുടെ വീട്ടില്‍ ഉള്‍പ്പടെ ഇന്ന് 6.84 ലക്ഷം രൂപയുടെ പിഴ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്‌ക്വാഡ് ഈടാക്കി.

T H Musthafa

തിരുവനന്തപുരം യൂണിറ്റ് നടത്തിയ പരിശോധനയില്‍ 2,01,188 രൂപ പിഴയിട്ടു. പൂവാര്‍ സെക്ഷനു കീഴില്‍ 94,900 രൂപയും തിരുവല്ല യൂണിറ്റിന്റെ പരിശോധനയില്‍ ചേര്‍ത്തല ഈസ്റ്റ്, പൂച്ചാക്കല്‍, കുത്തിയതോട് സെക്ഷനുകളുടെ പരിധിയില്‍ കണ്ടെത്തിയ വൈദ്യുതി ദൂരുപയോഗത്തിന് 1,50,369 രൂപയും പിഴ ചുമത്തി. കൊല്ലം യൂണിറ്റ് നടത്തിയ പരിശോധനയില്‍ പത്തനാപുരം സെക്ഷനു കീഴില്‍ 52,959 രൂപയും ശൂരനാട്, കരുനാഗപ്പള്ളി നോര്‍ത്ത്, ശക്തികുളങ്ങര എന്നീ സെക്ഷനുകളുടെ പരിധിയില്‍ 1,43,565 രൂപ പിഴ ചുമത്തി.

ഋഷിരാജ് സിംഗ് വൈദ്യുതി കമ്പനി ചീഫ് വിജിലന്‍സ് ഓഫീസര്‍ ആയി ചാര്‍ജെടുത്തശേഷം ലക്ഷക്കണക്കിന് രൂപയുടെ വൈദ്യുതി മോഷണം ഇതിനകം പിടികൂടിയിരുന്നു. പിടികൂടിയവരില്‍ മിക്കവരും സമ്പന്ന വിഭാഗത്തില്‍ പെടുന്നവരാണ്. ആരു വൈദ്യുതി മോഷണം നടത്തിയാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ഋഷിരാജ് സിങ് പറഞ്ഞിരുന്നു.

English summary
Rishiraj Singh squad found an Electricity theft at TH Musthafa's house,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X