കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് ഇ സിഗരറ്റിന് നിരോധനം, വില്‍പ്പനയും പരസ്യവും പാടില്ല

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇ സിഗരറ്റ് നിരോധിയ്ക്കാന്‍ ധാരണയായി. അര്‍ബുദം, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകും എന്ന പഠന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍ ഇ സിഗരറ്റ് നിരോധിയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ആഴ്ചകള്‍ക്ക് മുമ്പ് കര്‍ണാടകയിലും ഇ സിഗരറ്റിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

ഇ സിഗരറ്റിന്റെ ഉത്പ്പാദനം, വിപണനം, പരസ്യപ്പെടുത്തല്‍ എന്നിവ നിരോധിച്ച് ഉത്തരവിറക്കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കി. കഞ്ചാവ്, ഹാഷിഷ് തുടങ്ങിയ മാരക ലഹരി വസ്തുക്കള്‍ വലിയ്ക്കാന്‍ ഇ സിഗരറ്റ് ഉപയോഗിച്ച് വരുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു.

e-cigaratte


അംഗീകാരമില്ലാത്ത കൊറയര്‍ സര്‍വീസുകളിലൂടെയും ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെയും അനധികൃതമായി വിദേശ വസ്തുക്കള്‍ വില്‍ക്കുന്നവരിലൂടെയുമാണ് സംസ്ഥാനത്ത് ഇ സിഗരറ്റ് എത്തുന്നത്. കുട്ടികളേയും യുവാക്കളേയും ലക്ഷ്യമിട്ട് ഇ സിഗരറ്റ് വിപണി കേരളത്തില്‍ വ്യാപിയ്ക്കുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. വിവിധ രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇ സിഗരറ്റ് ഹൃദ്രോഗത്തിനും കാന്‍സറിനുമൊക്കെ കാരണമാകുമെന്ന കണ്ടെത്തിയത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഇ സിഗരറ്റ് പ്രോത്സാഹിപ്പിയ്ക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

English summary
Electronic cigarette banned in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X