Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബോധമില്ലാത്ത ആനയല്ല, കഴിവുകെട്ട സർക്കാരാണ് പ്രതി'; പ്രതിഷേധ മാർച്ചുമായി യുഡിഎഫ് എംഎൽഎമാർ

തിരുവനനന്തപുരം: വയനാട് വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണുന്നില്ലെന്ന് ആരോപിച്ച് വനംവകുപ്പ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മന്ത്രിയുടെ വസതിയിലേക്ക് യു ഡി എഫ് എം എൽ എമാരുടെ മാർച്ച്. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ ഔദ്യോ​ഗിക വസതയിലേക്ക് ആണ് എം എൽ എ മാർ മാർച്ച് നടത്തിയത്. വയനാട്ടിൽ നിന്നുള്ള രണ്ട് എം എൽ എമാരടക്കം മലയോര മേഖലയിലെ എം എൽ എ മാരുടെ നേതൃത്വത്തിൽ 15 എം എൽ എ മാരാണ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്തത്.

' ബോധമില്ലാത്ത ആനയല്ല കഴിവ് കെട്ട സർക്കാരാണ് പ്രതി ' എന്നെഴുതിയ ബാനറുമായി നിയമസഭയ്ക്ക് മുന്നിൽ നിന്നും തുടങ്ങിയ മാർച്ച് വനംവകുപ്പ് മന്ത്രിയുടെ വസതിക്ക് മുന്നിൽ പോലീസ് തടഞ്ഞു. വന്യജീവി ആക്രമണത്തെ സർക്കാരും വനംവകുപ്പ് മന്ത്രിയും ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

wayanad march

PC: V D Satheesan/ fb

വനാതിർത്ത് കടന്ന് നാട്ടിലെത്തുന്ന മൃ​ഗങ്ങളുടെ എണ്ണം ​ഗണ്യമായി വർധിക്കുകയാണെന്നും ഇത് തടയാനുള്ള യതൊരുനടപടിയും സർക്കാർ സ്വീകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒമ്പത് മാസത്തിനിടെ 85 പേർക്കാണ് വന്യ ജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടതെന്നും സാധാരണക്കാരാണ് ഇത്തരം ആക്രമണങ്ങൾക്ക് ഇരയാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്രയൊക്കെ ആയിട്ടും സർക്കാർ നിഷ്ക്രിയമാണെന്നും ഈ നില തുടർന്നാൽ വലിയ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+