ഗവിയില്‍ കാട്ടാനയുടെ ആക്രമണം, രണ്ട് പേര്‍ മരിച്ചു
പത്തനംതിട്ട: ഗവിയില്‍ വിനോദസഞ്ചാരത്തിനുപോയ ദമ്പതികള്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗുജറാത്ത് സ്വദേശികളാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. ബേക്കല്‍ സന്ദര്‍ശിച്ച ശേഷം ചൊവ്വാഴ്ച വൈകുന്നേരമാണ് ഒരു സംഘം ഗവിയില്‍ എത്തുന്നത്.
ബുധനാഴ്ച രാവിലെയാണ് ഇവര്‍ വനമേഖല സന്ദര്‍ശിക്കാന്‍ ഇറങ്ങിയത്. വനമേഖലയിലേക്ക് ട്രക്കിനു പോകുമ്പോള്‍ അബദ്ധത്തില്‍ ഇവര്‍ ആനയുടെ മുന്നില്‍പ്പെട്ടു പോകുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

തുടര്‍ന്ന് ആന അക്രമാസക്തമാകുകയും സംഘത്തിലെ രണ്ടുപേരെ ചവിട്ടി കൊല്ലുകയും ആയിരുന്നു. സംഘത്തിലെ മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. ഗുജറാത്ത് സ്വദേശികളായ കുബേന്ദ്ര, ജയറാണി എന്നിവരാണ് മരിച്ചതെന്ന് പോലീസും വനംവകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട ദമ്പതികള്‍ക്ക് 55 വയസ്സ് പ്രായമുണ്ടെന്നും അധികൃതര്‍ പറഞ്ഞു. അക്രമം അറിഞ്ഞെത്തിയ പോലീസിനും വനംവകുപ്പിനും മണിക്കൂറുകളോളം ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കൊലപ്പെടുത്തിയ ശേഷം കാട്ടാന ഒരു മണിക്കൂറോളം സ്ഥലത്ത് ഉണ്ടായിരുന്നു. കാട്ടാന പോയതിനുശേഷമാണ് മൃതദേഹങ്ങള്‍ എടുത്തുമാറ്റാന്‍ അധികൃതര്‍ക്ക് കഴിഞ്ഞത്.












Click it and Unblock the Notifications