Get Updates
Get notified of breaking news, exclusive insights, and must-see stories!

നാട്ടുകാര്‍ ആനയുടെ കുളിസീന്‍ പിടിച്ചു, വാട്‌സ് ആപ്പില്‍ വൈറല്‍!

ബാലരാമപുരം: പരസ്യമായി ഒരു ആന ഒറ്റയ്ക്ക് കുളിക്കുന്നത് കണ്ടാല്‍ കാണുന്നവര്‍ എന്ത് ചെയ്യും. മൊബൈലെടുക്കും, വീഡിയോ പിടിക്കും പിന്നെ വാട്‌സ് ആപ്പില്‍ അപ്ലോഡ് ചെയ്യും. ഇവിടെയും അത് തന്നെ സംഭവിച്ചു. ബാലരാമപുരം തേമ്പാമുട്ടത്തെ നെയ്യാര്‍ ഇറിഗേഷന്റെ കനാലാണ് ഗജവീരന്റെ വിസ്തരിച്ചുള്ള കുളിക്ക് വേദിയായത്.

whats-app

ആന കുളിക്കുന്നത് പുതിയ കാഴ്ചയൊന്നും അല്ലെങ്കിലും പാപ്പാന്റെ സഹായമില്ലാതെ ആന കുളിക്കുന്നത് കണ്ടതാണ് നാട്ടുകാര്‍ക്ക് കൗതുകമായത്. പാപ്പാനില്ലാതെ തനിയെ കനാലില്‍ കുളിച്ച ആനയെ ക്യാമറയില്‍ പിടിക്കാനായി ഓടിയെത്തിയവരുടെ തിരക്ക്. വഴിയേ പോയവര്‍ വണ്ടി നിര്‍ത്തിയാണ് ആനക്കുളി വിസ്തരിച്ച് മൊബൈലില്‍ പകര്‍ത്തിയത്.

elephant

ആളുകള്‍ ചുറ്റും നിന്ന് ആര്‍പ്പുവിളിച്ചെങ്കിലും ഇതൊന്നും അറിയാത്ത മട്ടിലായിരുന്നു ആന. കാട്ടാക്കടവിഴിഞ്ഞം റോഡിന് അരികിലെ കനാലില്‍ ആനയെ കുളിക്കാന്‍ ഇറക്കി ഒരു ചായ കുടിക്കാന്‍ പോയതായിരുന്നു പാപ്പാന്‍. ആനയ്ക്ക് ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്നത് കണ്ട് പേടിച്ചാണ് പാപ്പാന്‍ ഓടിയെത്തിയത്. എന്നാല്‍ ആളുകള്‍ ആനയുടെ കുളി നോക്കിനില്‍ക്കുന്ന കാഴ്ച കണ്ടതോടെ പാപ്പാന് ശ്വാസം നേരെ വീണു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+