കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തിയ ആന ചരിഞ്ഞു
തിരുവമ്പാടി: ആനക്കാംപൊയില്‍ മുത്തപ്പന്‍ പുഴയില്‍ കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ കാട്ടാന ചരിഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയോടെ ആനയെ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തി കാട്ടിലേക്ക് അയച്ചിരുന്നു.
അവശത മൂലം വനത്തിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന ആനക്ക് വെറ്റിനറിറി സര്‍ജന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി വൈകിയും ചികിത്സ തുടര്‍ന്നു. കൂടുതല്‍ അവശനിലയിലായ ആന രാവിലെ ചരിയുകയായിരുന്നു.

തേന്‍പാറ വനാതിര്‍ത്തിയില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് ആന വീണത്. വനംവകുപ്പിന്റേയും നാ്‌ട്ടുകാരുടേയും നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവര്‍ത്തനം.മൂന്ന് ദിവസത്തോളം ആന കിണറ്റില്‍ കിടന്നതായണ് വിവരം. എസ്‌റ്റേറ്റ് മേഖലയായതിനാല്‍ വിവരം പുറത്തറിഞ്ഞിരുന്നില്ല. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് വനം വകുപ്പ് സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു.
ആഴമുള്ള കിണറായതിനാല്‍ നാട്ടുകാരും വനം വകുപ്പും ചേര്‍ന്ന് നടത്തിയ മണിക്കൂറുകള്‍ നീണ്ട രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ആനയെ പുറത്തെത്തിക്കാനായത്. ആനയെ പുറത്തെത്തിക്കാനായെങ്കിലും ആനയുടെ ആരോഗ്യനില അപ്പോഴേക്കും വഷളായിരുന്നു.












Click it and Unblock the Notifications