കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ചരിഞ്ഞു, രണ്ടാഴ്ചക്കിടെ ചരിഞ്ഞത് മൂന്നു കാട്ടാനകള്‍

ചിന്നക്കനാലിലെ തച്ചങ്കേരി എസ്റ്റേറ്റിലെ വൈദ്യുതി വേലിയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്.

  • By Nihara
Google Oneindia Malayalam News

മൂന്നാര്‍ : ഇടുക്കി ജില്ലയിലെ ചിന്നക്കനാലില്‍ കാട്ടാന ചെരിഞ്ഞു. എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ സഹോദരന്റെ എസ്‌റ്റേറ്റിലാണ് ആനയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു മാസത്തിനിടയില്‍ മൂന്നാം തവണയാണ് ഈ മേഖലയില്‍ ആന ചെരിയുന്നത്. 11 വയസ്സുള്ള പിടിയാനയാണ് ചെരിഞ്ഞത്. എസ്റ്റേറ്റിന്റെ കവാടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഷോക്കേറ്റതാവാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ വനം വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചിന്നക്കനാലിലെ തച്ചങ്കേരി എസ്റ്റേറ്റിലെ വൈദ്യുതി വേലിയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ മൂന്നാറില്‍ ചരിയുന്ന മൂന്നാമത്തെ കാട്ടാനയാണിത്.

Elephant death

മൂന്നാറില്‍ നാട്ടുകാര്‍ മണ്ണു മാന്തിയന്ത്രം ഉപയോഗിച്ച് ഓടിച്ച കാട്ടാന കഴിഞ്ഞ മാസം ചരിഞ്ഞിരുന്നു. ചണ്ടുവാര എസ്‌റ്റേറ്റിലെത്തിയ കാട്ടാനയെ നാട്ടുകാര്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തുരത്തിയോടിച്ചത്. മസ്തകത്തില്‍ മര്‍ദനമേറ്റാണ് ആന ചരിഞ്ഞതെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതിനു പിന്നാലെയാണ് ഓഗസ്റ്റ് അഞ്ചിന് തലയാര്‍ എസ്റ്റേറ്റില്‍ നിന്നും ആനയുടെ ജഡം കണ്ടെത്തിയത്. സമീപത്തെ പാറയില്‍ നിന്നും തെന്നി വീണായിരുന്നു അപകടം.

English summary
Elephant died in Munnar third incident in a month.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X