Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗുരുവായൂർ ശേഷാദ്രി ചരിഞ്ഞു; കിണറ്റിൽ വീണായിരുന്നു അന ചരിഞ്ഞത്!

Recommended Video

cmsvideo
    ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആന കിണറ്റിൽ വീണു, പിന്നീട് സംഭവിച്ചത്

    പാലക്കാട്: ചെർപ്പുളശ്ശേരിയിൽ ക്ഷേത്രോത്സവത്തിന് എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആന കിണറ്റിൽ വീണ് ചെരിഞ്ഞു. തിരുവഴിയോട് തിരുനാരായണപുരം ഉത്രത്തില്‍ കാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന് എഴുന്നളിപ്പിനായി കൊണ്ടുവന്നതായിരുന്നു ആനയെ.

    ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ശേഷാദ്രി എന്ന ആനയാണ് ചെരിഞ്ഞത്. രാത്രി 8.45 മണിയോടെ ക്ഷേത്രത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള കിണറ്റിലാണ് ആന തലക്കുത്തി വീണത്. ഉത്സവത്തിനുശേഷം മടക്കികൊണ്ടുപോവുകയായിരുന്നു ശേഷാദ്രിയെ.അതിനിടെയാണ് അപകടമുണ്ടാവുന്നത്. ചങ്ങല കിലുങ്ങുന്ന ശബ്ദം കേട്ട് കിണറ്റിന് സമീപമെത്തിയ അയല്‍ക്കാരാണ് ആനയെ കാണുന്നത്.

    elephant

    ഉടന്‍തന്നെ നാട്ടുകാര്‍ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു. ക്രെയിനും, ജെസിബിയും ഉപയോഗിച്ച് കിണര്‍ ഇടിച്ചാണ് ആനയെ പുറത്തെടുത്തത്. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് ആന ചെരിഞ്ഞത്. ക്ഷേത്രത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള വീട്ടുവളപ്പിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ തലകീഴായി വീഴുകയായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+