Get Updates
Get notified of breaking news, exclusive insights, and must-see stories!

കിണറ്റില്‍ വീണ ആനയെ അവിടെ തന്നെ മണ്ണിട്ട് മൂടി കൊന്നുകളയണം: പിവി അന്‍വര്‍

മലപ്പുറം: അരീക്കോട് ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ കിണറ്റില്‍ തന്നെ മണ്ണിട്ട് മൂടണമെന്ന് മുന്‍ എംഎല്‍എ പിവി അന്‍വര്‍. ജനവാസ മേഖലയില്‍ വനം വകുപ്പ് ആനകളെ മേയാന്‍ വിടുകയാണ് എന്ന് അദ്ദേഹം ആരോപിച്ചു. കേരളം തുറന്നിട്ട മൃഗശാലയായി മാറി എന്നും കേരളത്തിലെ വനം വകുപ്പ് ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ ജനങ്ങള്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദൈവത്തിന്റെ സ്വന്തം നാട് മൃഗങ്ങളുടെ സ്വന്തം നാടായി മാറിയിരിക്കുകയാണ് എന്നും ഇങ്ങനെ കിണറ്റില്‍ വീഴുന്ന മൃഗങ്ങളെ അവിടെ തന്നെ മണ്ണിട്ടു മൂടി കൊന്നുകളയണം എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം എന്നും അന്‍വര്‍ പറഞ്ഞു. ആന ചവിട്ടി കൊല്ലുമ്പോള്‍ കൊടുക്കാനുള്ള അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഒപ്പിട്ടു വെച്ചിരിക്കുകയാണ് വനം വകുപ്പെന്നും അദ്ദേഹം ആരോപിച്ചു.

PV Anvar

അതേസമയം ആനയെ മയക്കുവെടി വെച്ച് കിണറ്റില്‍ നിന്ന് കയറ്റിയ ശേഷം ദൂരെ ഉള്‍ക്കാട്ടിലേക്ക് വിടണം എന്നാണ് നാട്ടുകാര്‍ പറയുന്നത്. കിണറ്റിലെ മണ്ണിടിച്ച് ആനക്ക് വഴിയൊരുക്കി കാട്ടിലേക്ക് കടത്തിവിടാനായിരുന്നു വനം വകുപ്പ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇത് നടന്നില്ല. ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം മയക്കുവെടി വെക്കുന്നതില്‍ തീരുമാനമെടുക്കുമെന്നാണ് വനം വകുപ്പ് പ്രതിഷേധക്കാരോട് പറഞ്ഞത്.

12 മണിക്കൂറോളമായി ആന കിണറ്റില്‍ കുടുങ്ങി കിടക്കുകയാണ്. 25 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാന വീണിരിക്കുന്നത്. ആനയെ മയക്കുവെടി വെക്കാനുള്ള നടപടികളിലേക്ക് വനം വകുപ്പ് കടന്നിട്ടുണ്ട്. കഴിഞ്ഞ കുറേ മാസങ്ങളായി കാട്ടനക്കൂട്ടം പ്രദേശത്ത് തമ്പടിക്കുന്നുണ്ടെന്നും എന്നാല്‍ അധികൃതരെ വിവരം അറിയിച്ചിട്ടും തിരിഞ്ഞുനോക്കിയില്ലെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.

ആനയെ ദൂരെ ഉള്‍ക്കാട്ടിലേക്ക് കടത്തിവിടണം എന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യത്തില്‍ ഡിഎഫ്ഒയുടെ ഉറപ്പ് വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ആനയെ സ്ഥലത്ത് നിന്ന് മാറ്റുന്നതിലും മയക്കുവെടി വെക്കുന്നതിലും പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ ഉണ്ട് എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം നഷ്ടപരിഹാരം നല്‍കിയിട്ട് ആനയെ കരയ്ക്ക് കയറ്റിയാല്‍ മതിയെന്നാണ് കേരള കോണ്‍ഗ്രസ് എം കര്‍ഷക സംഘടന നേതാക്കള്‍ പറയുന്നത്.

കൂരങ്കല്ലില്‍ സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് കാട്ടാന അകപ്പെട്ടത്. 12 മണിക്കൂറോളമായി ആന കിണറ്റില്‍ കുടുങ്ങി കിടക്കുകയാണ്. ഏകദേശം ഒരു മണിയോടെയാണ് കൃഷിയിടത്തിലെ കിണറ്റില്‍ ആന അകപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+