ചക്ക കണ്ട് പ്ലാവിന് മുകളിൽ കയറി !!! കാൽ ശിഖരങ്ങൾക്ക് ഇടയിൽ കുടുങ്ങി കിടന്ന കൊമ്പന്‍ ചരിഞ്ഞു
വരടിമല താഴ് വാരത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ഷോളയൂര്‍: ചക്ക തിന്നാന്‍ പ്ലാവില്‍ കയറിയ കൊമ്പനാന പ്ലാവില്‍ നിന്ന് വീണ് മരിച്ചു. ഷോളയൂരിലും പരിസര പ്രദേശങ്ങളിലും കൃഷിയും വീടും നശിപ്പിച്ച് ഏതാനും ദിവസങ്ങളായി ഭീതി പരത്തി നടന്നിരുന്ന കൊമ്പനാനയാണ് കാലുകള്‍ പ്ലാവിന് ഇടയില്‍ കുടുങ്ങി മസ്തകം നിലത്ത് ഇടിച്ച് മരിച്ചത്.

വരടിമലയിലെ താഴ് വാരത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രാത്രി തീറ്റതേടി പ്ലാവിന് മുകളില്‍ കയറി, ഇതിന് ഇടേ ഒരു കാല്‍ പ്ലാവിന്റെ ശിഖരങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങുകയായിരുന്നു. താഴെ വീണ കൊമ്പന്‍ കുറേ നേരം ചൂളംവിളിച്ച് കിടന്നു. ആട് മേയ്ക്കാനെത്തിയവരാണ് ആനയെ കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ എത്തിയപ്പോഴേക്കും കൊമ്പന്‍ ചരിഞ്ഞിരുന്നു.
വീഴ്ചയില്‍ ഒരു കാലിന്റെ എല്ല് പൊട്ടിയിരുന്നു. മണിക്കൂറുകളോളം തലകീഴായി കിടന്നതും വീഴ്ചയിലെ ആഘാതവും ആകാം ചരിയാന്‍ കാരണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.വെറ്റിനറി സര്‍ജന്റെ നേതൃത്വത്തില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി.












Click it and Unblock the Notifications