ഉടമയ്ക്ക് യാത്രാമൊഴി നൽകുന്ന ആന; വൈകാരിക രംഗങ്ങൾ.. വീഡിയോ വൈറൽ
കോട്ടയം; 25 വർഷം സ്നേഹിച്ച് പരിപാലിച്ച പാപ്പാന് യാത്രാമൊഴി നൽകുന്ന ആനയുടെ വീഡിയോ, വൈകാരികമായ ആ രംഗങ്ങൾ ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കോട്ടയം സ്വദേശിയായ ളാക്കാട്ടൂർ കുന്നക്കാട്ട് ദാമോദരൻ നായരാണ് അന്തരിച്ചത്. കാൻസർ രോഗ ബാധിതനായിരുന്നു അദ്ദേഹം. തന്റെ സ്നേഹനിധിയായ പാപ്പാന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയപ്പോഴുള്ള ആനയുടെ രംഗങ്ങളാണ് വീഡിയോയിൽ ഉള്ളത്.

പുല്ലാട്ട് ബ്രഹ്മദത്തൻ എന്ന ആനയാണ് പാപ്പാനെ അവസാനമായി കാണാൻ എത്തിയത്. അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിന് അടുത്തെത്തി ബ്രഹ്മദത്തൻ പല തവണ തുമ്പികൈ ഉയർത്തി കാണിക്കുന്നത് വീഡിയോ കാണാം. ആനയുടെ വൈകാരിക പ്രകടനങ്ങൾ കണ്ടുനിൽക്കുന്നവരെ പോലും കണ്ണീരിലാഴ്ത്തുന്നതായിരുന്നു. ദാമോദരന്റെ മകനായ രാജേഷ് ആനയുടെ തുമ്പിക്കൈയ്യിൽ പിടിച്ച് പൊട്ടിക്കരയുന്നത് വീഡിയോയിൽ ഉണ്ട്.. മിനിറ്റുകളോളം മൃതദേഹത്തിനടുത്ത് നിന്നതിന് ശേഷമാണ് ആന മടങ്ങിയത്.
ഓമനച്ചേട്ടൻ എന്ന് വിളിക്കുന്ന ദാമോദരൻ കഴിഞ്ഞ 25 വർഷമായി ബ്രഹ്മദത്തന്റെ പാപ്പാനാണ്. കേരളത്തിലെ പലക്ഷേത്രങ്ങളിലും ഓമനച്ചേട്ടനും അദ്ദേഹത്തിന്റെ ബ്രഹ്മദത്തനും സ്ഥിരം സാന്നിധ്യമായിരുന്നു. പുതുപ്പള്ളി സ്വദേശിയായ ആളുടെ ഉടമസ്ഥതയിലായിരുന്നു ആദ്യം ബ്രഹ്മദത്തൻ ഉണ്ടായിരുന്നത്. അന്നും ഓമനച്ചേട്ടൻ തന്നെയായിരുന്നു പാപ്പാൻ. പിന്നീട് ഇപ്പോഴത്തെ ബ്രഹ്മദത്തന്റെ ഉടമകളും സഹോദരങ്ങളുമായ പല്ലാട്ട് രാജേഷും മനോജും ആനയെ വാങ്ങുകയായിരുന്നു.
മാലിന്യക്കൂമ്പാരത്തിനിടയിലെ ജീവിതങ്ങൾ; ലോകപരിസ്ഥിതി ദിനത്തിൽ കാണേണ്ട ചിത്രങ്ങൾ
ബ്രഹ്മദത്തനെ കാണണമെന്നതായിരുന്നു ഓമനച്ചേട്ടന്റെ അവസാനത്തെ ആഗ്രഹം .അതുകൊണ്ടാണ് തങ്ങൾ ആനയെ എത്തിച്ചതെന്ന് രാജേഷും മനോജും പറയുന്നു. തന്റെ മകനെ പോലെയാണ് ബ്രഹ്മദത്തനെ ഓമനച്ചേട്ടൻ കണ്ടിരുന്നത്. ഞങ്ങളുടെ കുടുംബാഗത്തെ പോലെയാണ് ഓമച്ചേട്ടൻ. ആനപരിപാലനത്തിൽ ആറുപതിറ്റാണ്ടിന്റെ അനുഭവസമ്പത്ത് ഓമനച്ചേട്ടനുണ്ട്, ആനകളെ കുഞ്ഞുങ്ങളെ പോലെ പരിപാലിക്കുകയും ആനകൾ തിരിച്ച് സ്നേഹിക്കുകയും ചെയ്യുന്ന അപൂർവ്വം പാപ്പാൻമാരിൽ ഒരാളാണ് ഓമനച്ചേട്ടൻ എന്നും അവർ പറഞ്ഞു.
Touching. Elephant paying last respect to his Mahout. WA forward. pic.twitter.com/lZjBRyEdpO
— Parveen Kaswan, IFS (@ParveenKaswan) June 4, 2021
ഹോട്ട് ലുക്കിൽ നടി ഇതി ആചാര്യ.. ചിത്രങ്ങൾ
Recommended Video
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications