Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ കാട്ടാന ആക്രമണം: ആദിവാസി മരിച്ചു

കല്‍പ്പറ്റ: വയനാട് നടവയലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ജോലികഴിഞ്ഞ് മടങ്ങിവരുകയായിരുന്ന കാട്ടുനായ്ക്ക കോളനിയിലെ ചന്ദ്രന്‍(40) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 8 മണിയോടെ ജോലികഴിഞ്ഞ് മടങ്ങിവരുകയായിരുന്ന ചന്ദ്രനും സഹോദരനും കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു.

കാട്ടാനയെ കണ്ടതും ചന്ദ്രനും സഹോദരനും ഓടിയെങ്കിലും ചന്ദ്രന്‍ മരക്കുറ്റിയില്‍ തട്ടി മറിഞ്ഞുവീഴുകയായിരുന്നു. പിന്‍തുടരുകയായിരുന്ന ആന ചന്ദ്രനെ ചവിട്ടുകയായിരുന്നു. ചന്ദ്രനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

elephent

വനംവകുപ്പിലെ താല്‍കാലിക വാച്ചറായി ജോലിനോക്കുകയായിരുന്നു ചന്ദ്രന്‍. ചവിട്ടേറ്റ് ചന്ദ്രന്റെ വാരിയെല്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. പോസ്റ്റു മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

സ്ഥിരമായി കാട്ടാന ശല്യം നിലനില്‍ക്കുന്ന മേഖലയാണിത്. അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും അധികൃതര്‍ ഒരുനടപടിയും സ്വീകരിക്കുന്നില്ല എന്നത് സ്വദേശവാസികളെ രോഷാകുലരാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+