ആനയുടെ കുത്തേറ്റ് ആന ഡോക്ടര്‍ മരിച്ചു
തിരുവല്ല: ഇടഞ്ഞ ആനയെ മരുന്നു പരീക്ഷണത്തിലൂടെ തളയ്ക്കാന്‍ ചെന്ന ഡോക്ടര്‍ സി.ഗോപകുമാറിനെ ആന കുത്തി. എലിഫന്റ് സ്‌ക്വാഡ് അംഗം ഡോക്ടര്‍ ഗോപകുമാറാണ് പത്തനംതിട്ടയില്‍ ആനയുടെ കുത്തേറ്റ് മരിച്ചത്. പത്തനംതിട്ടയിലെ പെരുമ്പട്ടിയിലാണ് സംഭവം നടക്കുന്നത്. വായ്പൂര്‍ ക്ഷേത്ര ഉത്സവത്തിനു കുളിപ്പിക്കാനായി കൊണ്ടു പോകുന്നതിനിടയിലാണ് ആന ഇടഞ്ഞത്.
കോട്ടാങ്ങല്‍ ഗംഗാപ്രസാദ് എന്ന ആനയാണ് ഗോപകുമാറിനെ കുത്തിയത്. ആന ഇടഞ്ഞ് ജനങ്ങള്‍ക്ക് പരിഭ്രാന്തി സൃഷ്ടിച്ചപ്പോള്‍ പാപ്പാന് തളയ്ക്കാന്‍ പറ്റാതാകുകയും ഒടുവില്‍ ഡോക്ടറെ വിളിച്ചു വരുത്തുകയുമാണ് ചെയ്തത്. തിരുവനന്തപുരത്തെ ഡോക്ടര്‍ സി.ഗോപകുമാറിനെയാണ് ഫോണ്‍ വിളിച്ച് വരുത്തിയത്.

മയക്കുവെടി വെക്കാനുള്ള ശ്രമത്തിനിടെയാണ് ഡോക്ടര്‍ക്ക് ആനയുടെ കുത്തേറ്റത്. ഒരു തവണ മരുന്നു പ്രയോഗിച്ചിട്ടും ഫലം ഉണ്ടാകാത്ത സാഹചര്യം വന്നപ്പോള്‍ ബൈക്കില്‍ പിന്തുടര്‍ന്ന് വീണ്ടും ശ്രമിക്കുകയായിരുന്നു. എന്നാല്‍ ആ ശ്രമം അപകടമാണ് വരുത്തിയത്.
പെട്ടെന്ന് പിന്‍തിരിഞ്ഞ ആന ഡോക്ടറെ ആക്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഡോക്ടറെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴി മദ്ധ്യേ മരണപ്പെടുകയായിരുന്നു.












Click it and Unblock the Notifications