ആന ചതുപ്പില്‍ വീണ സംഭവത്തില്‍ പാപ്പാന്‍മാര്‍ക്കെതിരെ കേസ്; ശ്രദ്ധിച്ചില്ല
ആലപ്പുഴ: തുറവൂരില്‍ ആന ഇടഞ്ഞോടി ചതുപ്പില്‍ വീണ സംഭവത്തില്‍ പാപ്പാന്‍മരുള്‍പ്പെടെ നാല് പേര്‍ക്കെതിരേ കേസ്. രണ്ടു പാപ്പാന്‍മാര്‍ക്കും ഒരു സഹായിക്കും വാഹന ഉടമയ്ക്കുമെതിരേയാണ് കേസെടുത്തിട്ടുള്ളത്. ആനയെ അലക്ഷ്യമായി കൈകാര്യം ചെയ്തുവെന്നാണ് ആരോപണം.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ എന്ന ആന തുറവൂരില്‍ വച്ച് ഇടഞ്ഞത്. ഒടിയ ആന ചതുപ്പില്‍ വീഴുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ രക്ഷിച്ചത്.
ആനയെ ഇന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയ്ക്കുന്നത്. അതിന് മുമ്പ് വനം വകുപ്പിലെ മൃഗ ഡോക്ടര്‍ പരിശോധിക്കും. ശേഷമാകും മാറ്റുന്ന കാര്യം തീരുമാനിക്കുക. മുമ്പും ഈ ആന ഇടഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ പൂര്‍ണമായും മെരുങ്ങിയ ശേഷേമേ അനന്തന്‍ കരി തുരുത്തില്‍ നിന്നു പുറത്തേക്ക് കൊണ്ടുവരൂ.












Click it and Unblock the Notifications