ഇടഞ്ഞ കൊമ്പന് രക്ഷയില്ല, മണിക്കൂറുകള്‍ ചതുപ്പില്‍ പുതഞ്ഞ ആനയുടെ ദുരവസ്ഥയേ....
തുറവൂരില്‍ 17 മണിക്കൂറോളം ചതുപ്പില്‍ കുടുങ്ങിയ ആനയെ മോചിപ്പിച്ചിട്ടും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ കഴിഞ്ഞില്ല
ആലപ്പുഴ: തുറവൂരില്‍ 17 മണിക്കൂറോളം ചതുപ്പില്‍ കുടുങ്ങിയ ആനയെ മോചിപ്പിച്ചിട്ടും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ കഴിഞ്ഞില്ല. ഏറെ പരിശ്രമങ്ങള്‍ക്കൊടുവില്‍ ചൊവ്വാഴ്ച രാത്രി ആനയെ ചതുപ്പില്‍ നിന്ന് മോചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ഇടഞ്ഞ ആനയെ മയക്കു വെടിവച്ച് തളച്ചിരുന്നു. ആനയെ തളച്ചിരിക്കുന്നതും മറ്റൊരു ചതുപ്പിലാണ്. ആനയുടെ മുന്‍ കാലുകള്‍ ചതുപ്പില്‍ പുതഞ്ഞ നിലയിലാണ്.
അതേസമയം ആനയെ ഇന്ന് മാറ്റാനാകില്ലെന്നാണ് ദേവസ്വം ഡോക്ടര്‍ പറയുന്നത്. ആനയുടെ ആരോഗ്യ നില തൃപ്തികരമാണെങ്കിലും ഇനിയൊരു വെടികൂടി വയ്ക്കാനാകില്ലെന്നാണ് പറയുന്നത്. ആനയെ മോചിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ എത്താത്തത് കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

വീണ്ടും ചതുപ്പില്‍
തുറവൂരില്‍ 17 മണിക്കൂറോളം ചതുപ്പില്‍പ്പെട്ട ശേഷം രക്ഷപ്പെടുത്തിയ ആനയെ വീണ്ടും തളച്ചത് ചതുപ്പില്‍ തന്നെ. ആനയെ ഇതുവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ കഴിഞ്ഞിട്ടില്ല. ആനയെ തളച്ചിട്ടിരിക്കുന്ന തെങ്ങിന് വേണ്ടത്ര ബലമില്ല.

ഇടഞ്ഞ് ഇറങ്ങിയോടി
തൃക്കാക്കര ക്ഷേത്രത്തിലെ ഉത്സവത്തിനായി കൊണ്ടു പോയി തിരിച്ചു കൊണ്ട് വരികയായിരുന്ന തിരുവിതാാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ എന്ന ആന ഇടഞ്ഞത്. ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ ഇടഞ്ഞ ആന ഇറങ്ങി ഓടുന്നതിനിനിടെയാണ് ചതപ്പില്‍പ്പെട്ടത്.

17 മണിക്കൂര്‍ ചെളിയില്‍ പുതഞ്ഞ്
17 മണിക്കൂറാണ് ആന ചെളിയില്‍ പുതഞ്ഞ് കിടന്നത്. മറ്റ് വാഹനങ്ങള്‍ക്ക് എത്താന്‍ സൗകര്യമില്ലാതിരുന്നതിനാല്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ വടംകൊണ്ട് വലിച്ചാണ് ആനയെ കരയ്‌ക്കെത്തിച്ചത്.

ഇടഞ്ഞോടി
ചതുപ്പില്‍ നിന്ന് കരയ്ക്ക് കയറ്റിയതിനു പിന്നാലെ ആന വീണ്ടും ഇടഞ്ഞിരുന്നു. തുടര്‍ന്ന് രണ്ട് തവണ മയക്ക് വെടിവച്ചാണ് ആനയെ തളച്ചത്. ആനയെ തളച്ചിരിക്കുന്നത് മറ്റൊരു ചതുപ്പിലാണ്. ഇതിനെ തുടര്‍ന്ന് ആനയുടെ മുന്‍ കാലുകള്‍ വീണ്ടും ചതുപ്പില്‍ പുതഞ്ഞിരിക്കുകയാണ്. ഇതിനു പുറമെ ആനയെ തളച്ചിരിക്കുന്ന തെങ്ങിനും വേണ്ടത്ര ബലമില്ല.

മെരുങ്ങിയിട്ടില്ല
ആനയെ പൂര്‍ണമായി മെരുക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ആനയെ ഇവിടെ നിന്ന് മാറ്റാനാകില്ല. വനം വകുപ്പ് ഡോക്ടര്‍ എത്തി പിശോധിച്ച ശേഷമാകും ആനയെ മാറ്റുന്നത്. ആലപ്പുഴ എഡിഎം ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

മയക്കുവെടി വയ്ക്കാനാവില്ല
ആനയെ ഒരിക്കല്‍ കൂടി മയക്കു വെടി വയ്ക്കാനാകില്ല. നേരത്തെ രണ്ട് തവണ ആനയെ മയക്കു വെടി വച്ചിരുന്നു. ഒരിക്കല്‍ കൂടി മയക്കു വെടി വയ്ക്കുന്നത് ആനയുടെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് വിവരം.

കാലു പുതയുന്നത്
ആനയെ തളച്ചിരിക്കുന്ന സ്ഥലത്ത് ചെളിയില്‍ കാലുകള്‍ പുതഞ്ഞു പോകാതിരിക്കാന്‍ മെറ്റലും മറ്റുമിട്ട് അടിത്തറ ബലപ്പെടുത്തുകയാണ്. മഴ പെയ്തതോടെ ചെളിയില്‍ ആനയുടെ മുന്‍ കാലുകള്‍ പുതഞ്ഞു പോകുന്നുണ്ട്.

പ്രതിഷേധം ശക്തം
ജനവാസ മേഖലയിലാണ് ആനയെ തളിച്ചിരിക്കുന്നത്. ആനയെ തളച്ചിട്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ദേവസ്വം അധികൃതര്‍ എത്താത്തതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ആനയെ ഇന്ന് തന്നെ മാറ്റണമെന്നാണ് ഇവരുടെ ആവശ്യം.












Click it and Unblock the Notifications