ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ കുടുങ്ങും...? ഇതാ കാരണങ്ങള്‍; 'കണ്ണുണ്ണി' ആക്കിയ തിരുവഞ്ചൂരും
കൊച്ചി: ലൈസന്‍സ് ഇല്ലാതെ ആനക്കൊമ്പ് കൈവശം വച്ച കേസില്‍ മോഹന്‍ലാലിനെതിരെ ത്വരിത പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കേസിന്റെ ഇപ്പോഴത്തെ അവസ്ഥ വച്ച് നോക്കിയാല്‍ മോഹന്‍ലാലിന് അത്ര പെട്ടെന്ന് രക്ഷപ്പെടാനാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ അകത്താകുമോ? വിജിലന്‍സ് ത്വരിത പരിശോധനക്ക് ഉത്തരവ്
ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരെയുള്ള നിയമനടപടികള്‍ വനംവകുപ്പ് അവസാനിപ്പിച്ചതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണം. ഈ പ്രശ്നം ഉന്നയിച്ചാണ് ഏലൂര്‍ സ്വദേശി പൈലോസ് വിജിലന്‍സ് കോടതിയെ സമീപിച്ചത്.
കേസില്‍ മോഹന്‍ലാലിന് പറഞ്ഞ് നില്ക്കാവുന്ന വാദങ്ങള്‍ ഒന്നും ഇല്ലെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. മോഹന്‍ലാലിനെ സംരക്ഷിക്കാന്‍ ശ്രമിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കുടുങ്ങാനുള്ള എല്ലാ സാധ്യതകളും മുന്നിലുണ്ട്.

അനുമതിയില്ല
ആനക്കൊമ്പ് സൂക്ഷിക്കുന്നതിനുളള ലൈസന്‍സ് മോഹന്‍ലാലിന്റെ കൈവശം ഇല്ല. വനം വകുപ്പിന്റെ പ്രത്യേക അനുമതിയോ ഇല്ല. ഇത്രമാത്രം മതിയാകും കേസില്‍ കുടുങ്ങാന്‍.

സാധാരണക്കാര്‍
സാധാരണക്കാര്‍ ആരെങ്കിലും ആയിരുന്നു എങ്കില്‍ അറസ്റ്റും കൊമ്പ് പിടിച്ചെടുക്കലും അടക്കമുള്ള നിയമ നടപടികള്‍ ഉറപ്പായിരുന്നു. മോഹന്‍ലാലിന്റെ കാര്യത്തില്‍ ഇതൊന്നും നടക്കാതിരുന്നതിന് കാരണം അദ്ദേഹത്തിന്റെ താരമൂല്യവും ബന്ധങ്ങളും ആണെന്നാണ് ഹര്ജിക്കാരന് ആരോപിക്കുന്നത്. ഇതും അത്ര പെട്ടെന്ന് തള്ളിക്കളയാന്‍ ആവില്ല.

തിരുവഞ്ചൂര്‍
അന്ന് വനം മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഇടപെടലും വ്യക്തമാണ്. മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. തിരുവഞ്ചൂരിന്റെ നിര്‍ദ്ദേശപ്രകാരം ആയിരുന്നു ഉത്തരവ്.

നിയമം
നിയമം അറിയില്ല എന്നത് ശിക്ഷയില്‍ നിന്ന് ഇളവുകിട്ടാനുള്ള ഒരു കരണം അല്ല. ആനക്കൊമ്പ് കേസില്‍ തനിക്ക് നിയമം അറിയില്ലായിരുന്നു എന്നാണ് മോഹന്‍ലാല്‍ പറഞ്ഞിരുന്നത്.

വാങ്ങിയതെങ്കില്‍
രണ്ട് പേരില്‍ നിന്നായി പണം കൊടുത്ത് വാങ്ങിയതാണ് നാല് ആനക്കൊമ്പുകള്‍ എന്നാണ് മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ആനക്കൊമ്പ് കൈമാറ്റം ചെയ്യുന്നതും പണം കൊടുത്ത് വാങ്ങുന്നതും നിയമ വിരുദ്ധമാണ്. ഇക്കാര്യത്തിലും മോഹന്‍ലാലിന് പിടിച്ച് നില്ക്കാന് പറ്റില്ല.

കേന്ദ്ര സഹായം
മോഹന്‍ലാലിന് വേണ്ടി കേന്ദ്ര വനം നിയമത്തിലും ചില ഇളവുകള്‍ നല്കാന് പോകുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. കേന്ദ്ര വനം നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കും എന്ന് പറഞ്ഞ് കത്ത് കൊടുത്തപ്പോഴാണ് കേരള സര്‍ക്കാര്‍ മോഹന്‍ലാലിന് അനുകൂലമായ നിലപാട് എടുത്ത്.

ഉദ്യോഗസ്ഥര്‍
മോഹന്‍ലാലിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകള്‍ ഉണ്ടായിട്ടും കാര്യമായ നിയനടപടിയൊന്നും അധികൃതര്‍ സ്വീകരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ വിജിലന്‍സ് ത്വരിത പരിശോധനയില്‍ ഉദ്യോഗസ്ഥരം കുടുങ്ങുമെന്ന് ഉറപ്പാണ്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications