കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ കുടുങ്ങും...? ഇതാ കാരണങ്ങള്‍; 'കണ്ണുണ്ണി' ആക്കിയ തിരുവഞ്ചൂരും

  • By Desk
Google Oneindia Malayalam News

കൊച്ചി: ലൈസന്‍സ് ഇല്ലാതെ ആനക്കൊമ്പ് കൈവശം വച്ച കേസില്‍ മോഹന്‍ലാലിനെതിരെ ത്വരിത പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കേസിന്റെ ഇപ്പോഴത്തെ അവസ്ഥ വച്ച് നോക്കിയാല്‍ മോഹന്‍ലാലിന് അത്ര പെട്ടെന്ന് രക്ഷപ്പെടാനാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ അകത്താകുമോ? വിജിലന്‍സ് ത്വരിത പരിശോധനക്ക് ഉത്തരവ്‌

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരെയുള്ള നിയമനടപടികള്‍ വനംവകുപ്പ് അവസാനിപ്പിച്ചതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണം. ഈ പ്രശ്‌നം ഉന്നയിച്ചാണ് ഏലൂര്‍ സ്വദേശി പൈലോസ് വിജിലന്‍സ് കോടതിയെ സമീപിച്ചത്.

കേസില്‍ മോഹന്‍ലാലിന് പറഞ്ഞ് നില്‍ക്കാവുന്ന വാദങ്ങള്‍ ഒന്നും ഇല്ലെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. മോഹന്‍ലാലിനെ സംരക്ഷിക്കാന്‍ ശ്രമിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കുടുങ്ങാനുള്ള എല്ലാ സാധ്യതകളും മുന്നിലുണ്ട്.

അനുമതിയില്ല

അനുമതിയില്ല

ആനക്കൊമ്പ് സൂക്ഷിക്കുന്നതിനുളള ലൈസന്‍സ് മോഹന്‍ലാലിന്റെ കൈവശം ഇല്ല. വനം വകുപ്പിന്റെ പ്രത്യേക അനുമതിയോ ഇല്ല. ഇത്രമാത്രം മതിയാകും കേസില്‍ കുടുങ്ങാന്‍.

സാധാരണക്കാര്‍

സാധാരണക്കാര്‍

സാധാരണക്കാര്‍ ആരെങ്കിലും ആയിരുന്നു എങ്കില്‍ അറസ്റ്റും കൊമ്പ് പിടിച്ചെടുക്കലും അടക്കമുള്ള നിയമ നടപടികള്‍ ഉറപ്പായിരുന്നു. മോഹന്‍ലാലിന്റെ കാര്യത്തില്‍ ഇതൊന്നും നടക്കാതിരുന്നതിന് കാരണം അദ്ദേഹത്തിന്റെ താരമൂല്യവും ബന്ധങ്ങളും ആണെന്നാണ് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നത്. ഇതും അത്ര പെട്ടെന്ന് തള്ളിക്കളയാന്‍ ആവില്ല.

തിരുവഞ്ചൂര്‍

തിരുവഞ്ചൂര്‍

അന്ന് വനം മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഇടപെടലും വ്യക്തമാണ്. മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. തിരുവഞ്ചൂരിന്റെ നിര്‍ദ്ദേശപ്രകാരം ആയിരുന്നു ഉത്തരവ്.

നിയമം

നിയമം

നിയമം അറിയില്ല എന്നത് ശിക്ഷയില്‍ നിന്ന് ഇളവുകിട്ടാനുള്ള ഒരു കരണം അല്ല. ആനക്കൊമ്പ് കേസില്‍ തനിക്ക് നിയമം അറിയില്ലായിരുന്നു എന്നാണ് മോഹന്‍ലാല്‍ പറഞ്ഞിരുന്നത്.

വാങ്ങിയതെങ്കില്‍

വാങ്ങിയതെങ്കില്‍

രണ്ട് പേരില്‍ നിന്നായി പണം കൊടുത്ത് വാങ്ങിയതാണ് നാല് ആനക്കൊമ്പുകള്‍ എന്നാണ് മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ആനക്കൊമ്പ് കൈമാറ്റം ചെയ്യുന്നതും പണം കൊടുത്ത് വാങ്ങുന്നതും നിയമ വിരുദ്ധമാണ്. ഇക്കാര്യത്തിലും മോഹന്‍ലാലിന് പിടിച്ച് നില്‍ക്കാന്‍ പറ്റില്ല.

കേന്ദ്ര സഹായം

കേന്ദ്ര സഹായം

മോഹന്‍ലാലിന് വേണ്ടി കേന്ദ്ര വനം നിയമത്തിലും ചില ഇളവുകള്‍ നല്‍കാന്‍ പോകുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. കേന്ദ്ര വനം നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കും എന്ന് പറഞ്ഞ് കത്ത് കൊടുത്തപ്പോഴാണ് കേരള സര്‍ക്കാര്‍ മോഹന്‍ലാലിന് അനുകൂലമായ നിലപാട് എടുത്ത്.

ഉദ്യോഗസ്ഥര്‍

ഉദ്യോഗസ്ഥര്‍

മോഹന്‍ലാലിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകള്‍ ഉണ്ടായിട്ടും കാര്യമായ നിയനടപടിയൊന്നും അധികൃതര്‍ സ്വീകരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ വിജിലന്‍സ് ത്വരിത പരിശോധനയില്‍ ഉദ്യോഗസ്ഥരം കുടുങ്ങുമെന്ന് ഉറപ്പാണ്.

English summary
Elephant Tusk Case Will be a big trouble for Mohanlal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X