Get Updates
Get notified of breaking news, exclusive insights, and must-see stories!

മേലാർകോട് പള്ളിനേർച്ചക്കിടെ ആനയിടഞ്ഞു: ഒന്നാം പാപ്പാനെ കുത്തിക്കൊന്നു

പാലക്കാട്:മേലാർകോട് പള്ളിനേർച്ചക്കിടെ ആനയിടഞ്ഞു.ഒന്നാം പാപ്പാനെ കുത്തിക്കൊന്നു. തൃശൂർ കണ്ടശംകടവ് ആലങ്ങാട്ട് പറമ്പ് കൂട്ടാലയിൽ വേലായുധന്റെ മകൻ കണ്ണൻ (35) ആണ് കുത്തേറ്റ് മരിച്ചത്. മേലാർകോട് ചീനിക്കോട് തെരുവ് മസ്താൻ ഔലിയ പള്ളി നേർച്ചക്കായി പഴയ ആണ്ടിത്തറ നേർച്ച കമ്മിറ്റി കൊണ്ടുവന്ന ഊക്കൻസ് കുഞ്ചു എന്ന ആനയാണ് ഇടഞ്ഞത്.

 palakadelephnt

ഇന്ന് പുലർച്ചെ 3.30 ഓടെയാണ് സംഭവം. നേർച്ചയുടെ എഴുന്നള്ളത്തിനായി നെറ്റിപട്ടം കെട്ടാൻ ചങ്ങല അഴിക്കുന്നതിനിടെയാണ് ആനി യിടഞ്ഞത്. രണ്ട് മാസം മുമ്പ് മദപ്പാട് കണ്ട ആനയെ മദപ്പാടിറക്കിയ ശേഷമാണ് എഴുന്നള്ളത്തിന് കൊണ്ടുപോയിത്തുടങ്ങിയത്.തൃശൂരിൽ നിന്നുള്ള എലിഫന്റ് സ്ക്വാഡ് വെറ്റിനറി ഡോ.രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം 9.30 ഓടെ മയക്കുവെടിവെച്ച് ആനയെ തളച്ചു.

കണ്ണൻ കഴിഞ്ഞ ഒന്നര വർഷമായി കുഞ്ചുവിന്റെ പാപ്പാനാണ്. മൃതദേഹം തൃശൂർ മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ. ആലത്തൂർ സി.ഐ.കെ.എ. എലിസബത്ത്, എസ്.ഐ.എസ്.അനീഷ്, എ.എസ്.ഐ.സുന്ദരൻ, എസ്.എസ്.ബി.ഉമ്മർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥിതിഗതികൾ നിയന്ത്രിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+