കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തകരാറിലായി ഒരാഴ്ചയായിട്ടും ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് നന്നാക്കിയില്ല

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ലിഫ്റ്റ് പണിമുടക്കിയിട്ട് ഒരാഴ്ച പിന്നിട്ടിട്ടും നന്നാക്കാന്‍ നടപടിയില്ല. ഹൈദരാബാദില്‍ നിന്ന് വിദഗ്ധരെത്തിയ ശേഷമേ ലിഫ്റ്റ് നന്നാക്കാനാവുകയുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്. നേരത്തെ തകരാറിലായ ലിഫ്റ്റ് ഹൈദരാബാദില്‍ നിന്നുള്ള ടെക്‌നീഷ്യന്മാര്‍ എത്തിയശേഷമാണ് നന്നാക്കിയത്. എന്നാല്‍ ഇതിന് രണ്ടുദിവസം മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. ലിഫ്റ്റ് വീണ്ടും തകരാറിലായതോടെ രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഏറെ ദുരിതമുണ്ടാകുന്നു.

ഡോക്ടര്‍മാര്‍ക്കായുള്ള ചെറിയ ലിഫ്റ്റും ഇടക്കിടെ പണിമുടക്കുന്നു. ലിഫ്റ്റ് തകരാറിലായതുകാരണം മുകളിലത്തെ നിലയില്‍ നിന്ന് മൃതദേഹങ്ങള്‍ ചുമന്നുകൊണ്ടാണ് താഴെ എത്തിക്കുന്നത്.

lift

അതേസമയം ആസ്പത്രിയുടെ താഴത്തെ നിലയിലുള്ള പേ വാര്‍ഡിലെ അഞ്ച് മുറികള്‍ അടച്ചിട്ട നിലയിലാണ്. സ്ലാബുകള്‍ അടര്‍ന്നുവീഴുന്നത് പതിവായതോടെയാണ് ഇത്. മൂന്നര വര്‍ഷം മുമ്പ് നവീകരിച്ച കെട്ടിടത്തിലാണ് ഈ അവസ്ഥ.

യുഎഇയിലെ 8,000 സര്‍ക്കാര്‍ ജോലികളില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കി സ്വദേശികള്‍ക്ക് നല്‍കണമെന്ന് ആവശ്യംയുഎഇയിലെ 8,000 സര്‍ക്കാര്‍ ജോലികളില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കി സ്വദേശികള്‍ക്ക് നല്‍കണമെന്ന് ആവശ്യം

English summary
Elevator in General Hospital is not yet repaired
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X