• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അര്‍ഹരായവര്‍ക്ക് പട്ടയം ജനവാസ മേഖലകള്‍ ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കർഷകരുടെ വേദന കണ്ട് കയ്യുംകെട്ടി മാറി നിൽക്കുന്ന ഒരു സർക്കാർ ആയിരിക്കില്ല യുഡിഎഫ് സർക്കാരെന്ന് രമേശ് ചെന്നിത്തല. കേരളത്തിലെ കർഷകരിൽ ഏറെ ദുരിതമനുഭവിക്കുന്ന മലയോര കർഷകർക്കൊപ്പം യുഡിഎഫ് ഉണ്ട്. ഇടതു സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകൾ മൂലം മനംമടുത്തിരിക്കുകയാണ് മലയോര കർഷകർ. ബഫർ സോണിൽ നടത്തിയ വഞ്ചന തൊട്ട് ഇത് ആരംഭിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

തുടര്‍ഭരണമല്ല; പിണറായി വിജയന്‍ തിരുത്തിക്കുറിക്കുമോ മറ്റൊരു ചരിത്രം, സര്‍വ്വ കണ്ണുകളും ധര്‍മ്മടത്ത്

ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ബഫർ സോണിൽ നിന്നു ഒഴിവാക്കുന്നതിന് ശുപാർശ ചെയ്യാൻ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ 2013ൽ മന്ത്രിസഭാ യോഗത്തിലൂടെ തീരുമാനിച്ചിരുന്നു. ഇതേത്തുടർന്ന് കേന്ദ്രത്തിനു നൽകിയ റിപ്പോർട്ട്‌ അട്ടിമറിക്കുകയാണ് എൽ.ഡി.എഫ് സർക്കാർ ചെയ്തത്. ലക്ഷകണക്കിന് ഏക്കർ കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും ബഫർസോണിൽ ഉൾപ്പെടുത്തുക വഴി കേരളത്തിലെ മലയോര കർഷക സമൂഹത്തെ ദുരിതത്തിലാക്കി.

വന്യജീവി ശല്യത്തിന് പരിഹാരം കാണാൻ പഞ്ചായത്തുകളെ അധികാരപ്പെടുത്തുന്ന കേന്ദ്ര സർക്കാർ ഉത്തരവ് പൂഴ്ത്തി വെക്കുകയും, കാട്ടു പന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാൻ കേന്ദ്രത്തിലേക്കു അയച്ച കത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ശുപാർശ വെക്കാതെ മനപ്പൂർവം ആ ശ്രമത്തെ പരാജയപ്പെടുത്തുകയും ചെയ്തത് എൽ.ഡി.എഫ് ആണ്. പട്ടയ ഭൂമിയിലെ നിർമ്മാണ നിരോധനത്തിലെ പാകപ്പിഴകൾ കർഷകർ ആവർത്തിച്ചു ചൂണ്ടിക്കാട്ടുന്നുണ്ട്. കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും അർഹതപ്പെട്ട ആയിരക്കണക്കിന് കർഷകർ പട്ടയത്തിനായി കാത്തിരിക്കുകയാണ്.

ആ 35 സീറ്റുകള്‍ പിടിച്ചാല്‍ ഭരണം പിടിക്കാം: കഴിഞ്ഞ തവണ എല്‍ഡിഎഫ്, തിരികെ പിടിക്കാന്‍ യുഡിഎഫ്

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

cmsvideo
  പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിന് ഇടത് ചായ്‌വ് | Oneindia Malayalam

  കർഷകന്റെ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടത്തിൽ യു.ഡി.എഫ് ഒപ്പമുണ്ടാകും.പ്രത്യേക കാർഷിക ബജറ്റ് ഇതിന്റെ ഭാഗമാണ്. മലയോര മേഖലയിൽ കൈവശഭൂമിക്ക് പട്ടയം ലഭിക്കാൻ അർഹരായ മുഴുവൻ പേർക്കും പട്ടയം ലഭ്യമാക്കുമെന്ന് യു.ഡി.എഫ് പ്രകടനപത്രികയിൽ ഉറപ്പുവരുത്തുന്നു. കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിച്ചു കർഷകർക്ക് സംരക്ഷണം നല്കും. വനയോര മേഖലയിലെ ജനവാസ പ്രദേശങ്ങൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ എന്നിവയെ ബഫർ സോണിൽ നിന്ന് ഒഴിവാക്കാൻ യുഡിഎഫ് നടപടി സ്വീകരിച്ചിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

  പൊതു കടം ഇരട്ടിയായി; ഓരോ മലയാളിയും 55,500 രൂപ കടക്കാരനായെന്ന് ഉമ്മൻ ചാണ്ടി

  ഷമ ശികന്ദറിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം

  പിണറായി വിജയൻ
  Know all about
  പിണറായി വിജയൻ

  English summary
  Eligible people will be exempted from the buffer zone: Ramesh Chennithala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X