Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാൻ ഗർഭിണി ആകില്ലെന്നായിരുന്നു ആദ്യം പറഞ്ഞത്, കൂടോത്രവും ഉണ്ട്'; വീണ്ടും വീഡിയോയുമായി എലിസബത്ത്

മുൻ ഭർത്താവും നടനുമായ ബാലയ്ക്കെതിരെ കഴിഞ്ഞ ദിവസം ഗുരുതര വെളിപ്പെടുത്തലുകളാണ് ഡോ എലിസബത്ത് ഉദയൻ നടത്തിയത്.കൊടിയ പീഡനമാണ് ബാലയിൽ നിന്നും തനിക്ക് നേരിടേണ്ടി വന്നതെന്നായിരുന്നു എലിസബത്തിന്റെ തുറന്നുപറച്ചിൽ. ബാലയുടെ അഭിമുഖങ്ങൾക്ക് താഴെ നടനെ ന്യായീകരിച്ച് കമന്റിടുന്ന 'കസ്തൂരി' എന്ന പ്രൊഫൈലിനെതിരേയും എലിസബത്ത് തുറന്നടിച്ചിരുന്നു. ഈ ഫെയ്ക്ക് ഐഡിക്ക് പിന്നിൽ ആരാണെന്ന് തനിക്ക് അറിയാമെന്നാണ് എലിസബത്ത് പറഞ്ഞത്. ഇപ്പോഴിതാ വീണ്ടും കസ്തൂരിയ്ക്ക് മറുപടി നൽകുകയാണ് എലിസബത്ത്. മാത്രമല്ല ബാലയിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളും തന്റെ പുതിയ വീഡിയോയിൽ എലിസബത്ത് പങ്കിട്ടു.

'എനിക്ക് എന്തെങ്കിലും ആപത്ത് സംഭവിക്കുമോയെന്നത് കൊണ്ടാണ് ഇപ്പോൾ ഇതൊക്കെ പറയുന്നത്. ബാലയുടെ വീഡിയോക്ക് താഴെ അനുകൂലിച്ച് കമന്റ് ചെയ്യുന്ന കസ്തൂരിയ കുറിച്ച് മാത്രം പറയുന്നത് അവർ ആരാണെന്ന് എനിക്ക് അറിയാവുന്നത് കൊണ്ടാണ്. എന്നെ കൂടുതലായി മനസിലാക്കിയൊരാൾ ഞാൻ സ്നേഹിച്ചയാളാണ്. പക്ഷെ അയാൾ എന്ന് സ്നേഹിക്കുന്നതിന് പകരം ഉപദ്രവിച്ചു.

balaelizabath-1

ഇക്കൂട്ടരിപ്പോൾ ഗുണ്ടായിസം വിട്ട് കൂടോത്രം തുടങ്ങിയോ എന്നാണ് എന്റെ സംശയം. കാരണം എന്റെ പിതാവിന് അടുത്തിടെ നെഞ്ച് വേദന വന്നു സിവിയർ ആയി. ബ്ലോക്ക് ഉണ്ടായിരുന്നു. ആഞ്ചിയോപ്ലാസ്റ്റി ചെയ്തു. ഇവർക്കൊക്കെ കൂടോത്രത്തിന്റെ പരിപാടി ഉണ്ടെന്ന് കേട്ടിട്ടുണ്ട്. പ്രേതബാധ ഉണ്ടെന്ന് പറഞ്ഞ് പലപ്പോഴായി എന്നെ അപമാനിച്ചിരുന്നു. പല പൂജകളും നടത്തി, ഇല്ലെങ്കിൽ ഇറക്കിവിടുമെന്നൊക്കെ പറഞ്ഞു.

നിയപരമായി കേസുമായി പോകാൻ തയ്യാറാണ്. പക്ഷെ അഭിഭാഷകരോട് സംസാരിച്ചപ്പോൾ കൂടുതൽ ശക്തമായ തെളിവുകൾ വേണമെന്നൊക്കെ പറഞ്ഞു. അടികിട്ടുമ്പോഴൊന്നും വീഡിയോ എടുത്ത് വെക്കാൻ സാധിക്കില്ലല്ലോ. പണവും പദവിയും ഗുണ്ടകളുമൊക്കെ ഉള്ള ആളുകളാണ് അവർ. പലപ്പോഴും ഇവരൊക്കെ വീട്ടിൽ വരുന്നത് കണ്ടിട്ടുണ്ട്.

ഇത്രകാലം ഞാൻ ഗർഭിണിയാകില്ലെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോൾ കസ്തൂരി എന്ന് പറയുന്ന പ്രൊഫൈലിൽ നിന്ന് വരുന്നത് എനിക്ക് ഗർഭിണി ആകുന്നതിൽ റിസ്ക് ഉണ്ടെന്നാണ്. പണമുള്ളത് കൊണ്ടും ആണായത് കൊണ്ടുമൊക്കെയാണ് ആളെ കുറിച്ച് ഞാൻ സംസാരിക്കുന്നതെന്നൊക്കെയാണ് ഇവർ പറയുന്നത്. എനിക്ക് അച്ഛനും രണ്ട് ചേട്ടൻമാരും ഉണ്ട്. നല്ല കാശുകാരായിട്ടുള്ള ആൾക്കാർ ഉണ്ട്.

ഞാൻ മാലാഖയാണെന്ന് ഞാൻ അവകാശപ്പെട്ടിട്ടില്ല. പക്ഷെ എന്നെ ഇറക്കിവിട്ടിട്ട് ഞാൻ ഗോൾഡ് ആണെന്ന് ചിലർ പറഞ്ഞിട്ടുണ്ട്. ഞാൻ ഡിപ്രഷൻ മരുന്നുകൾ എടുക്കുന്നുണ്ട്. ഞാൻ എംബിബിഎസ് കഴിഞ്ഞ് എംഡിക്ക് പോകാൻ അനുവദിച്ചില്ല. ആളുകൾ ചോദിച്ചപ്പോൾ അവൾ എംബിബിഎസ് തോറ്റുവെന്നാണ് പറഞ്ഞത്. രണ്ടാമത് ചോദിച്ചപ്പോൾ അടിച്ചു.

എനിക്ക് അയാളുടെ സ്വത്തിലാണ് കണ്ണ് എന്നാണ് ഇവർ പറയുന്നത്. എന്നാൽ അങ്ങനെയായിരുന്നുവെങ്കിൽ ഞാൻ ആദ്യമേ വിവാഹം രജിസ്റ്റർ ചെയ്യാനല്ലേ നോക്കുക. അയാളുടെ ഇപ്പോഴത്തെ ജീവിതത്തിൽ എനിക്ക് അസൂയ ഉണ്ടോയെന്നൊക്കെയാണ് ചോദിക്കുന്നത്. ആ സന്തോഷജീവിതം കഴിഞ്ഞിട്ടാണല്ലോ ഞാൻ വന്നത്. ഞാനും അമൃതയും ഒരുമിച്ചല്ല, വേണമെങ്കിൽ ആലോചിക്കാം. ഇനി എല്ലാ കാര്യങ്ങളും ഞാൻ തുറന്നുപറയും, എന്റെ പേടിയൊക്കെ മാറി', എലിസബത്ത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+