Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏങ്ങിക്കരഞ്ഞ് എലിസബത്തിന്റെ വീഡിയോ; ബാലയുടെ വീഡിയോക്ക് മറുപടി..'ഇത്രയും പ്രതീക്ഷിച്ചില്ല'

കഴിഞ്ഞ ദിവസം യുട്യൂബറായ അജു അലക്സ് (ചെകുത്താൻ) ബാലയുടെ മുൻ ഭാര്യ എലിസബത്തിനെ വീട്ടിൽ സന്ദർശിച്ചിരുന്നു. മുൻപ് ബാല ചെകുത്താനെ വീട്ടിൽ പോയി കണ്ട് തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ചില തുറന്നുപറച്ചിലുകൾ എലിസബത്ത് നടത്തിയിരുന്നു. തന്നെ അന്ന് ബാല മനപ്പൂർവ്വം കാറിലേക്ക് വലിച്ച് കയറ്റിയതായിരുന്നുവെന്നാണ് എലിസബത്ത് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ബാലയ്ക്കെതിരായ എലിസബത്തിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്തുണ അറിയിച്ച് കൊണ്ട് ചെകുത്താൻ എലിസബത്തിന്റെ വീട്ടിലെത്തിയത്.

എന്നാൽ ഇതിന് തൊട്ട് പിന്നാലെ ബാല ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടു. തനിക്കെതിരെ കളിക്കുന്ന മാസ്റ്റർ ബ്രെയിൻസ് ആരൊക്കെയാണെന്ന് മനസിലായില്ലേ എന്ന തരത്തിലായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച വീഡിയോ പങ്കുവെച്ച് കൊണ്ട് ബാല പറഞ്ഞത്. ഇപ്പോഴിതാ ഇതിന് മറുപടി നൽകുകയാണ് എലിസബത്ത്.

balaeli-1

'അജു ചേട്ടനും (ചെകുത്താൻ ) പുള്ളിയുടെ സുഹൃത്തും എന്നെ കാണാൻ വന്നിരുന്നു. എന്നോട് സംസാരിച്ചു. ഭയങ്കര സന്തോഷം തോന്നി. ഇപ്പോൾ ഈ വീഡിയോ ഇടുന്നത് ചിലരുടെ വീഡിയോ കണ്ടിട്ടാണ്.

ആളുടെ 250 കോടി ലക്ഷ്യമെന്നും അഞ്ച് പേരുടെ മാസ്റ്റർ ബ്രെയിൻ ആണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും. എനിക്ക് അങ്ങനെ ചെയ്യണമെങ്കിൽ ഞാൻ ഒരിക്കലും രജിസ്റ്റർ ചെയ്യാണ്ട് കൂടെ നിൽക്കില്ല. ഇത്രയും കാലം മിണ്ടാതിരിക്കില്ല, കേസൊക്കെ കൊടുക്കാനുള്ള വകുപ്പുകളൊക്കെ നോക്കുമായിരുന്നു.

250 കോടി എന്നൊക്കെ പറയുമ്പോൾ എനിക്ക് സംശയം ഉണ്ട്. രണ്ട് വർഷം മുൻപ് നൽകിയ അഭിമുഖത്തിൽ 100 കോടി സ്വത്ത് എന്നാണ് പറഞ്ഞത്. അണ്ണാത്തെ ഇറങ്ങിയപ്പോൾ അത് 240 കോടി ബഡ്ജറ്റ് ഉള്ള സിനിമ ആയിരുന്നു , കുറെ ട്രോൾ ഒക്കെ ആയപ്പോൾ പിന്നാലെ സ്വന്തം സ്വത്ത് 250 കോടിയാക്കി. അതൊക്കെ എങ്ങനെയാണെന്ന് അറിയില്ല. പക്ഷെ ഇത്രയൊക്കെ ചെയ്തത് തെറ്റാന്ന് എനിക്ക് അറിയാം പക്ഷെ അതിനൊന്നും കേസെടുക്കാൻ വയ്യ.

എന്നാൽ ചെകുത്താൻ വീഡിയോ വന്നപ്പോൾ ഇത്രമാത്രം നെഗറ്റീവ്. എന്നെ മോശമായിട്ടോ വിഷമിപ്പിച്ചിട്ടോ വേദനിപ്പിച്ചിട്ടോ ചെകുത്താൻ സംസാരിച്ചിട്ടില്ല. ചെകുത്താൻ വന്നപ്പോൾ വലിയ സന്തോഷം തോന്നി. ചെകുത്താനോട് സോറി പറഞ്ഞപ്പോഴും സന്തോഷം തോന്നി. ഇതൊക്കെ ഞാൻ തുറന്നുപറഞ്ഞപ്പോൾ എനിക്ക് നീതി കിട്ടുമെന്ന് തോന്നി. ആരെങ്കിലുമൊക്കെ കാണുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ ഒരാൾ എന്നെ കാണാൻ വന്നപ്പോൾ അതിനെ ചീപ്പാക്കി, ഇത്ര മോശമായി പറയാൻ സാധിക്കുന്ന ആൾക്കാരാണെങ്കിൽ എനിക്ക് അത്തരക്കാരുടെ പിന്തുണ വേണ്ട. ആരും പിന്തുണച്ചില്ലെങ്കിലും നിയമം അനുവദിക്കുകയാണെങ്കിൽ ഞാൻ എനിക്ക് പറയാനുള്ളത് പറയും.

ശരിക്കും എന്നെ പിന്തുണക്കുന്നവരോട് നന്ദിയുണ്ട്. ഇനിയും ഞാൻ എന്റെ വീഡിയോ തുടർന്ന് കൊണ്ടിരിക്കും. ഞാൻ ചെയ്തതിന് ശിക്ഷ ഉണ്ടെങ്കിൽ അത് ഏറ്റുവാങ്ങാൻ തയ്യാറാണ്. എനിക്ക് ഒളിച്ചിരിക്കേണ്ട കാര്യമില്ല. ഞാനും ചെകുത്താനും വീഡിയോ ഇട്ടപ്പോൾ കണ്ടില്ലേ മാസ്റ്റർ പ്ലാൻ എന്നും സ്വത്തിനെ വേണ്ടിയിട്ടാണ് കാണിക്കുന്നതെന്നൊക്കെ പറയുമ്പോൾ ഇല്ല, വിഷമമില്ല. ആരൊക്കെ കുറ്റപ്പെടുത്തിയാലും ചെകുത്താൻ എന്നെ വന്ന് കണ്ട് നന്നായി സംസാരിച്ചു. എന്നെ പിന്തുണച്ചവർ പോലും നെഗറ്റീവ് പറയുന്നതാണ് കാണുന്നത്. ചെകുത്താൻ എന്നെ വന്ന് നല്ലോണമാണ് സംസാരിച്ചത്', കരഞ്ഞുകൊണ്ട് എലിസബത്ത് പറഞ്ഞു.

അതേസമയം എലിസബത്തിന് പിന്തുണ അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഒരിക്കലും തളരരുതെന്നും കരയരുതെന്നുമാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ചില കമന്റകൾ ഇങ്ങനെ-' എന്റെ മോളെ നിന്നെ തളർത്താൻ വേണ്ടിയുള്ള അവന്റെ നീക്കം ആണ് ഈ മോശം കമന്റ്‌. കഴിഞ്ഞ രണ്ടു ദിവസമായി കുട്ടി ബോൾഡ് ആയി സംസാരിച്ചു. അതുപോലെ ധൈര്യമായി വേണം മുൻപോട്ടു പോകുവാൻ. ഇനിയും നിന്നെ തളർത്താൻ ആർക്കും സാധിക്കില്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക ഒരുപാട് അമ്മമാരുടെ പ്രാർത്ഥന മോളുടെ കൂടെ ഉണ്ട്. ബി സ്ട്രോങ്'.

'എലിസബത്തിന് വേണ്ടത് ഇതുപോലെ ഉള്ള സപ്പോർട്ട് ആണ്.ചെകുത്താൻ നേരിട്ട് ചെന്നപ്പോൾ ആ കുട്ടിക്ക് ഒത്തിരി സന്തോഷവും ആശ്വാസവും കിട്ടി. എലിസബത്തിനെ ഇത് പോലെ സപ്പോർട്ട് ചെയ്തു എല്ലാവരും ആ കുട്ടിയെ തിരികെ അവളുടെ മനസ്സമാധാനം നിറഞ്ഞ നല്ലൊരു ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ ശ്രമിക്കണം. എലിസബത്തിന് protection അത്യാവശ്യമാണ്', കമന്റുകളിൽ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+