'ബാല അയാളുടെ മുന്നിൽ വെച്ച് പലതും ചെയ്യാൻ നിർബന്ധിച്ചു, ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചു'; എലിസബത്ത്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളാണ് മുൻ പങ്കാളിയായ എലിസബത്ത് നടത്തുന്നത്. ബാലയും ഇപ്പോഴത്തെ ഭാര്യയുമായ കോകിലയും ചേർന്ന് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിന് താഴെ ബാലയെ ന്യായീകരിച്ച് 'കസ്തൂരി' എന്ന പ്രൊഫൈലിൽ നിന്നും കമന്റുകൾ വന്നിരുന്നു. എലിസബത്തിനെ അങ്ങേയറ്റം ഇകഴ്ത്തുന്ന തരത്തിലുള്ളതായിരുന്നു കമന്റ്. ഇതിന് മറുപടി എന്ന നിലയിലാണ് തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ ബാലയ്ക്കെതിരെ എലിസബത്ത് തുറന്നടിച്ചത്.
തന്നെ വളരെ അധികം ഉപദ്രവിക്കുകയും ദ്രോഹിക്കുകയും ചെയ്ത വ്യക്തിയാണ് ബാല എന്നാണ് എലിസബത്ത് ആരോപിക്കുന്നത്. എന്തുകൊണ്ടാണ് താൻ ആത്മഹത്യക്ക് ശ്രമിച്ചതെന്നും എലിസബത്ത് വീഡിയോയിൽ വെളിപ്പെടുത്തി. ഇപ്പോഴത്തെ എലിസബത്തിന്റെ തുറന്ന് പറച്ചിലിന് പിന്നിൽ അമൃതയുടെ കൈയ്യുണ്ടോയെന്ന തരത്തിലുള്ള ചോദ്യത്തിനും അവർ പ്രതികരിക്കുന്നുണ്ട്. എലിസബത്തിന്റെ വാക്കുകളിലേക്ക്

'എന്ത് വന്നാലും അമൃതയെ ആണല്ലോ, നമ്മൾ ഒരുമിച്ച് അറ്റാക്ക് ചെയ്യുകയാണെന്നാണോ പറയുന്നത്. രണ്ട് പേരും ഒരുപോലെ അനുഭവിച്ചിട്ടുണ്ടാകുമെന്ന് നിങ്ങൾക്ക് (കസ്തൂരി) തന്നെ തോന്നിക്കാണും. അതുകൊണ്ടാകും ഇതൊക്കെ പറയുന്നത്. ഒരു പരാതിയിലും പുള്ളിയെ (ബാല) അറസ്റ്റ് ചെയ്യില്ല. പുള്ളി പറയുന്നത് പുള്ളിയെ അറസ്റ്റ് ചെയ്താൽ ഫണ്ട് വരില്ലെന്നാണ്. ആൾക്ക് ഇത്രയും ഫണ്ട് എവിടെ നിന്നാണെന്ന് എനിക്ക് അറിയില്ല. തിരഞ്ഞെടുപ്പ് പോലും നടക്കില്ലെന്നൊക്കെ പറയും. ഇതിന്റെയൊക്കെ അടിസ്ഥാനം എന്താണെന്ന് അറിയില്ല.
ഞാൻ കേട്ടിട്ടുണ്ട് ഞാൻ ഇറങ്ങി കഴിഞ്ഞ് ആ വീട്ടിലേക്ക് ഒരു പെണ്ണ് വന്നിരുന്നത്രേ. അത് കഴിഞ്ഞ് കുറച്ച് നാൾ കഴിഞ്ഞ് അങ്ങേരുടെ അപ്പന്റെ സ്വത്തൊക്കെ വിറ്റിട്ടുണ്ട്. പത്തിരുപത് കോടി വന്നുവെന്നാണ് കേട്ടത്. അതിൽ 6 കോടി വൈറ്റ് മണിയായിട്ടും ബാക്കി 4 കോടി ബ്ലാക്ക് മണിയായും. അതിൽ ഒരു കോടി ഇയാളുടെ കള്ളത്തരത്തിന് കൂട്ടുപിടിക്കുന്ന ഡോക്ടർക്കും ബാക്കി കാശ് ഇയാളുടെ കുറ്റകൃത്യങ്ങൾക്ക് കൂട്ട് പിടിക്കുന്ന സുഹൃത്തിന്റെ വീട്ടിൽ വെച്ചുവെന്നാണ് കേട്ടുകേൾവി. കൂടാതെ കാറും എടുത്തത്രേ. ഇതൊന്നും എനിക്ക് ഉറപ്പില്ല.
ഇയാളുടെ കാല് മസാജ് ചെയ്യാൻ വന്ന ഒരാളുടെ മുൻപിൽ വെച്ചിട്ട് എന്നോട് പല കാര്യങ്ങളും ചെയ്യാൻ പറഞ്ഞ് നിർബന്ധിച്ചതോടെയാണ് ആദ്യമായി ഞാൻ ആത്മഹത്യക്ക് ശ്രമിച്ചത്. ഇക്കാര്യം ഞാൻ ആദ്യം തന്നെ ഇയാളുടെ അമ്മയോട് പറഞ്ഞു. ആ ദേഷ്യത്തിൽ ഇങ്ങേര് ഫോൺ എടുത്ത് എന്റെ മുഖത്തേക്ക് എറിഞ്ഞു. എന്നാൽ മുഖം വെട്ടിച്ചപ്പോൾ ആ ഫോൺ പോയി പുറകിലെ ഷെൽഫിൽ ഇടിച്ച് അതിന്റെ ഗ്ലാസ് തകർന്നു.അതിന്റെ ചില്ല് എന്റെ കണ്ണിൽ കൊണ്ടു. അതുകഴിഞ്ഞിട്ട് ഒരു നാണവുമില്ലാതെ ഇതൊക്കെ അയാൾ സുഹൃത്തിനോട് പറഞ്ഞു.എന്ത് ചെയ്താലും അടിയാണ്. ആർക്കെങ്കിലും കൈകൊടുത്താൽ പോലും അടിക്കും.
ആ അടി കിട്ടിയാൽ പിന്നെ കുറച്ച് നേരത്തേക്ക് ഗ്രേ കളറാണ്. എന്റെ കുടുംബം എനിക്ക് പൂർണ പിന്തുണ നൽകുന്നത് കൊണ്ടാണ് ഞാൻ ഇങ്ങനെയൊക്കെ നിൽക്കുന്നത്. ഡാഡിയും മമ്മിയും ഇടംവലം നെടുംതൂണുകളായി നിൽക്കുന്നുണ്ട്. ഡിപ്രഷന് ഞാൻ മരുന്ന് കഴിക്കുന്നുണ്ട്', എലിസബത്ത് പറഞ്ഞു.












Click it and Unblock the Notifications