'എനിക്ക് ഒരിക്കലും ഒരാളെ ചതിക്കാൻ കഴിയില്ല, ഉടനെ സത്യം തെളിയിക്കും'; ബാലയുടെ നീക്കമെന്ത്?
ബാലയുടെ മുൻഭാര്യ ഡോ. എലിസബത്ത് ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ബാലക്കെതിരെ വിമർശനങ്ങൾ ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് എലിസബത്ത് പറഞ്ഞ കാര്യങ്ങൾക്ക് ബാല മറുപടി പറയാത്തത് എന്നാണ് ആളുകൾ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം ബാല പങ്കുവെച്ച വീഡിയോയ്ക്ക് താഴെയും വിമർശനം ഉയർന്നപ്പോൾ കമന്റിലൂടെ മറുപടി നൽകിയിരിക്കുകയാണ് ബാല.
നെഗറ്റീവ് കമന്റ് ചെയ്യുന്ന പ്രിയ സുഹൃത്തുക്കളെ എന്റെ വീഡിയോ കാണുമ്പോൾ നിങ്ങളുടെ സമ്മർദ്ദം ഞാൻ മനസ്സിലാക്കുന്നു. അത് കൊണ്ട് ഞാൻ നിങ്ങളോട് എന്നെ അൺഫോളോ ചെയ്യാനും അൺസബ്സക്രൈബ് ചെയ്യാനും അഭ്യർത്ഥിക്കുന്നു. നിങ്ങൾക്ക് അതിന് കഴിയുന്നില്ലെങ്കിൽ നിങ്ങൾ ഈ വീഡിയോകൾക്ക് അടിമപ്പെട്ട് നല്ല ജീവിതം നശിപ്പിക്കുന്നു എന്നാണ് ഇതിനർത്ഥം.

94 വയസ്സുള്ള ഒരു അമ്മൂയുടെ അനുഗ്രഹം ഞാൻ വാങ്ങി. ഈ വീഡിയോകളിൽ നെഗറ്റീവ് കമന്റ് ഇടുന്നതിന് നിങ്ങൾ അടിമയാണോ? ഇല്ലെങ്കിൽ എന്നെ അൺഫോളോ ചെയ്യുക, അൺസബ്സ്ക്രൈബ് ചെയ്യുക. എല്ലാവർക്കും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. സ്നേഹം പോലെ വിശ്വസിക്കുന്നവർ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക, ഞാൻ ഉടൻ സത്യം തെളിയിക്കും എന്നാണ് ബാലയുടെ കമന്റ്.
നിരവധി മറുപടികൾ ബാലയുടെ കമന്റിന് വരുന്നുണ്ട്. ബാല ചേട്ട. നിങ്ങളുടെ സൈലൻസ് മനസ്സിലാക്കുന്ന കുറെ പേരുണ്ട്. പിന്തണയ്ക്കുന്നു എന്ന കാരണത്താൽ പി ആർ വർക്ക് എന്നൊക്കെ പറയുന്നു. പിന്തുണയ്ക്കന്നവരെല്ലാം ഫേയ്ക്ക് അക്കൗണ്ട് ആണ് എന്നൊക്കയാണ് പറയുന്നത്. പക്ഷേ ചേട്ടാ നിങ്ങളുടെ ഭാഗത്ത് ശരിയുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. പിന്തുണയ്ക്കുന്നു, എന്നാണ് ഒരു കമന്റ്. ഈ കമന്റിന് ബാല മറുപടി നൽകിയിട്ടുണ്ട്. എനിക്ക് ഒരിക്കലും ഒരാളെ വഞ്ചിക്കാൻ സാധിക്കില്ല എന്നാണ് ബാല പറഞ്ഞത്.
വിവാഹം ബന്ധം വേർപിരിഞ്ഞപ്പോഴും ബാല കോകിലയെ വിവാഹം കഴിച്ചപ്പോഴും എലിസബത്ത് ബാലയ്ക്കെതിരെ മോശമായി ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ എലിസബത്തിനെ ടാർഗറ്റ് ചെയ്ത് സൈബർ ആക്രമണം ഉണ്ടായപ്പോഴാണ് ബാലയോടൊപ്പം കഴിഞ്ഞനാളുകളിൽ താൻ അനുഭവിച്ച കാര്യങ്ങൾ എലിസബത്ത് വെളിപ്പെടുത്തിയത്.
നേരത്തെ ബാലയുടെ മുൻ ഭാര്യയായ അമൃത സുരേഷും ബാലയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. എലിസബത്ത് കൂടി ബാലയ്ക്കെതിരെ ആരോപണം ഉന്നയിച്ചപ്പോൾ സോഷ്യൽ മീഡിയ ബാലയക്കെതിരെ തിരിഞ്ഞു. എലിസബത്തിനെതിരെ ബാല കുറ്റപ്പെടുത്തൽ നടത്തിയെങ്കിലും അത് ആരും കണക്കിലെടുത്തിട്ടില്ല. ആരോപണത്തിന് എന്ത് കൊണ്ടാണ് കൃത്യമായ മറുപടി ഇതുവരെ ബാല നൽകാത്തത് എന്നാണ് ഉയർന്നുവരുന്ന ചോദ്യം...












Click it and Unblock the Notifications