എലിസബത്ത് ഉദയനെ അപകടപ്പെടുത്താന്‍ ശ്രമം: കാറില്‍ മൂന്ന് തവണ ഇടിച്ചു? എന്തുകൊണ്ട് നടനെതിരെ കേസില്ല
തനിക്കെതിരെ സോഷ്യല്‍ മീഡിയിലൂടെ നിരന്തരം ആരോപണം ഉന്നയിച്ചുകൊണ്ടിരുന്ന മുന്‍ ഭാര്യ എലിസബത്ത് ഉദയനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഭാര്യ. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് അപകീർത്തിപ്പെടുത്തുന്നുവെന്നാണ് പരാതി. ബാലയുടെ പരാതി പൊലീസിന് ലഭിച്ചതിന് പിന്നാലെ എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെക്കുന്നത് കുറയ്ക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ അഞ്ചോളം ദിവസമായി എലിസബത്ത് ഉദയന്റെ ഭാഗത്ത് നിന്നും ഒരു അപ്ഡേറ്റും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് വീഡിയോ ചെയ്യാതിരുന്നത് എന്നതുള്‍പ്പെടെ വ്യക്തമാക്കി കൊണ്ട് പുതിയ വീഡിയോയുമായി രംഗത്ത് വന്നിരിക്കുകയാണ് എലിസബത്ത്. വീഡിയോ ചെയ്യാനുള്ള മാനസിക അവസ്ഥയിലായിരുന്നില്ല താനെന്നാണ് എലിസബത്ത് പറയുന്നത്.

ഭയങ്കരാമായ വിഷമവും പേടിയുമായിരുന്നു. പല തരത്തിലുള്ള ഭീഷണികള്‍ വരുന്നുണ്ട്. ഞാന്‍ കാരണം മറ്റ് ചിലരുടെ ജീവന് വരെ ഭീഷണി ഉയരുന്ന സാഹചര്യം കണ്ടു. എന്നിട്ടും ഇവിടെ ആർക്കും ഒന്നും പ്രതികരിക്കാനില്ല. ഇപ്പോഴും ആളുകള്‍ ചോദിക്കുന്നത് ഞാന്‍ എന്തുകൊണ്ട് കേസ് കൊടുക്കുന്നില്ലെന്നാണ്. കേസ് കൊടുത്ത കുറച്ച് ആളുകള്‍ ഉണ്ടല്ലോ? തോക്കുമായി ഭീഷണിപ്പെടുത്തിയ കേസൊക്കെയുണ്ട്. അവർക്കൊക്കെ മോശമായ റസ്പോണ്‍സാണ് കിട്ടുന്നത്. അതിനൊന്നും ഒരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ലെന്നും എലിസബത്ത് വ്യക്തമാക്കുന്നു.
ഇനി പറയാന്‍ പോകുന്ന കാര്യത്തിന് ഈ വിഷയവുമായി ബന്ധമുണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല. ഇന്ന് ഞങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ മറ്റൊരു വാഹനം ഞങ്ങളുടെ കാറില്‍ വന്ന് ഇടിച്ചു. ഒരു തവണയാണ് ഇടിക്കുന്നതെങ്കില്‍ അറിയാതെ ഇടിച്ചെന്ന് കരുതാം. എന്നാല്‍ വീണ്ടും വീണ്ടും ഇടിച്ചു. ആകെ മൂന്ന് തവണയാണ് ഇടിച്ചത്. ഇടിച്ചത് വളരെ അടുത്ത് നിന്ന് ആയതിനാലും, ആ വണ്ടിയുടെ ബംബർ ടയറിന് മുകളിലാണ് ഇടിച്ചത് എന്നതിനാലും വലിയ പ്രശ്നം ഒന്നും ഉണ്ടായില്ല.
ഒന്നുകില്‍ അയാള്‍ തീരെ ബോധം ഇല്ലാതെയാണ് വണ്ടി ഓടിക്കുന്നത്. അല്ലെങ്കില്‍ അതിനെ ഒരു ഭീഷണിയായിട്ട് തന്നെയായിട്ടാണ് ഞാന്‍ കരുതുന്നത്. ആദ്യത്തെ തവണയാണ് ഇടിക്കുന്നതെങ്കില്‍ ശ്രദ്ധക്കുറവുകൊണ്ട് പറ്റിയതാണെന്ന് കരുതാം. എന്നാല്‍ ഇത് മൂന്ന് തവണയാണ് ഇടിച്ചത്. എന്താണ് അതെന്നുള്ളത് വ്യക്തം അല്ല. ഇതിന് ഇടയില്‍ നടന്ന കാര്യം കൂടെ പറഞ്ഞുവെന്നേയുള്ളു.
എനിക്ക് നീതി കിട്ടും എന്ന ഉറപ്പില്‍ ഇടുന്ന വീഡിയോ ഒന്നും അല്ല ഇത്. ഞാന്‍ ചത്താലും എനിക്ക് നേരിടേണ്ടി വന്ന കാര്യങ്ങളും ചെയ്തതും ചെയ്യാന്‍ പദ്ധതിയിട്ടതുമായ കാര്യങ്ങളും എല്ലാവരും അറിയണം എന്നുള്ളതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ പറയുന്നത്. എനിക്ക് നീതി കിട്ടിയില്ലെങ്കിലും ഇനിയും ആളുകള്‍, അത് ആണുങ്ങളായാലും പെണ്ണുങ്ങളായാലും ഉണ്ടാകരുത്. സിനിമ ചാന്‍സ് ചോദിച്ച് വരുന്നവരെ കാലുതിരുമ്മിക്കുന്ന പരിപാടിയും ഇനി പാടില്ലെന്നും എലിസബത്ത് ഉദയന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications