ജാതകത്തിൽ പ്രശ്നമെന്ന് പറഞ്ഞു, സ്വത്തിന് അവകാശിയെന്നും പറഞ്ഞു, പറ്റിച്ചു, ആശുപത്രിക്കിടക്കയിൽ നിന്ന് എലിസബത്ത്
ഉറക്കഗുളിക അമിതമായി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് നടൻ ബാലയുടെ മുൻ പങ്കാളിയായ എലിസബത്ത്. ആശുപത്രിക്കിടക്കയിൽ നിന്ന് കഴിഞ്ഞ ദിവസം എലിസബത്ത് വീഡിയോ പുറത്ത് വിട്ടിരുന്നു. താൻ മരിച്ചാൽ ഉത്തരവാദി മുൻ പങ്കാളിയാണ് എന്നാണ് ബാലയുടെ പേരെടുത്ത് പറയാതെ എലിസബത്ത് വ്യക്തമാക്കിയത്.
അതിന് പിന്നാലെ ആശുപത്രിയിൽ നിന്ന് വീണ്ടും എലിസബത്തിന്റെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്ക്ക് എതിരെ ഉന്നയിച്ച് കൊണ്ടുളളതാണ് പുതിയ വീഡിയോ. താൻ ഭാര്യയല്ലായിരുന്നു എന്ന് പറയുന്നതിനെയാണ് എലിസബത്ത് ചോദ്യം ചെയ്യുന്നത്. ബാലയും അമ്മയുമാണ് അക്കാര്യത്തിൽ കുറ്റക്കാരെന്നും ആദ്യത്തെ ബന്ധത്തിന് മുൻപ് ബാലയ്ക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നുവെന്നും എലിസബത്ത് ആരോപിക്കുന്നു.
അപകടകരമായ അവസ്ഥയില്‍ നിന്നും താന്‍ രക്ഷപ്പെട്ടുവെന്ന് എലിസബത്ത് പറയുന്നു. '' ചില ബുദ്ധിമുട്ടുകള്‍ ഇപ്പോഴുമുണ്ട്. പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി. കുറേ നാടകങ്ങളൊക്കെ കണ്ടു. കുറേ ദിവസങ്ങള്‍ക്ക് ശേഷം നന്നായി ഉറങ്ങാന്‍ സാധിച്ചു. ചില പൊങ്കാലക്കമ്മിറ്റിക്കാരുടെ കമന്റുകള്‍ കണ്ടു. താന്‍ ചത്താലും ആരും തിരിഞ്ഞ് നോക്കില്ല എന്നാണ് കരുതിയിരുന്നത്. തിരിഞ്ഞ് നോക്കിയവര്‍ക്ക് നന്ദി.

തന്റെ അവസ്ഥ ഫേക്ക് ആണ് എന്നൊക്കെ ചിലര്‍ പറയുന്നുണ്ട്. കയ്യിലൊക്കെ നീര് വന്നിട്ടുണ്ട്. അതൊക്കെ ഫേക്ക് ആണോ. ഒരു പ്ലാന്‍ ചെയ്തുളള ഓഡിയോ കോള്‍ വന്നിരുന്നു. രണ്ട് പേരെയും നന്നായി അറിയാം. താന്‍ മുന്‍പ് ഒരു ഗസ്റ്റ് ഹൗസിനെ കുറിച്ചൊക്കെ പറഞ്ഞിരുന്നല്ലോ. അവിടുത്തെ മെയിന്‍ ആളാണ്. എല്ലാവര്ക്കും കൂടി നീതി വാങ്ങിക്കൊടുക്കാന്‍ വയ്യ, ആദ്യം തനിക്ക് നീതി കിട്ടട്ടെ.
അത് പറയാന്‍ പാടില്ല ഇത് പറയാന്‍ പാടില്ല എന്നുളള പേടിയൊന്നും ഇല്ല. അയാള്‍ ഇപ്പോഴും പറയുന്നുണ്ടല്ലോ. ഇത്രയും പേടിത്തൊണ്ടനായിരുന്നോ. എഡിറ്റ് ചെയ്ത് കളഞ്ഞെങ്കിലും സ്ക്രീന്‍ഷോട്ടുകള്‍ കയ്യിലുണ്ട്. ചാവാന്‍ റെഡിയായിട്ടുളള ആള്‍ക്ക് എന്ത് ഭീഷണി മുഴക്കിയാലും എത്ര കളിയാക്കിയാലും ബാധിക്കില്ല. ഇതൊക്കെ പറഞ്ഞിട്ട് ജയിലില്‍ കിടക്കാനും റെഡിയാണ്.
ആദ്യത്തെ കൗണ്ടര്‍ കേസില്‍ ഡോക്ടര്‍ -രോഗി ബന്ധമാണെന്ന് പറഞ്ഞു. ഇപ്പോള്‍ വന്ന ഓഡിയോയില്‍ ഭാര്യയല്ല പാര്‍ട്ണര്‍ ആണെന്ന് പറയുന്നു. ഭാര്യ അല്ലെങ്കില്‍ കല്യാണ പരിപാടി നടത്തിയതും മാല ഇട്ടതും സിന്ദൂരം ഇട്ടതുമൊക്കെ എന്തിനായിരുന്നു. അതൊക്കെ വേറെ ഭാര്യമാരെ കാണിക്കാനായിരുന്നോ. നിങ്ങള്‍ ഇപ്പോള്‍ കൊണ്ട് നടക്കുന്ന ആള്‍ക്ക് മുന്‍പ് ഒരാളേ ഉണ്ടായിരുന്നുളളുവെന്നും അതില്‍ കുട്ടി ഉണ്ടെന്നും നിങ്ങള്‍ പറഞ്ഞു. അതിന് മുന്‍പും ഒരാള്‍ ഉണ്ടായിരുന്നു.. ആരോ വിക്കിപീഡിയയില്‍ അവരുടെ പേര് ചേര്‍ത്തിട്ടുണ്ട്. അവരുമായി ഇപ്പോഴും നിങ്ങള്‍ക്ക് ബന്ധം ഉണ്ടെന്ന് തനിക്ക് അറിയാം.
യുഎസ്എ പ്രോഗ്രാം എന്ന് പറഞ്ഞാണ് അവരുടെ നമ്പര്‍ നിങ്ങള്‍ സേവ് ചെയ്ത് വെച്ചിരിക്കുന്നത്. ആ നമ്പറും കോള്‍ റെക്കോര്‍ഡുകളും കയ്യിലുണ്ട്. ഭാര്യയല്ല എന്ന് പറയാന്‍ രജിസ്റ്റര്‍ ചെയ്യാത്തത് ആണ് കാരണമെങ്കില്‍ അതിന് നിങ്ങളും നിങ്ങളുടെ അമ്മയുമാണ് കുറ്റക്കാര്‍. 41 വയസ്സ് വരെ ജാതകത്തില്‍ പ്രശ്നമുണ്ട് എന്ന് പറഞ്ഞാണ് നിങ്ങള്‍ നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്യാതെ കല്യാണം നടത്തിയിട്ടും താലി കെട്ടിയിട്ടും നിങ്ങള്‍ നിര്‍ത്തിയത്. ഡോക്ടര്‍ കൂടെ നിക്കണം എങ്കില്‍ ഇതൊക്കെ നടത്തണോ. ഇതെന്റെ ഭാര്യയാണ്, എന്റെ സ്വത്തിനെല്ലാം അവകാശി ഇവളാണ് എന്ന് പറഞ്ഞ് ഒരു വീഡിയോയും നിങ്ങള്‍ എനിക്ക് തന്നിട്ടുണ്ട്. അപ്പോള്‍ നിങ്ങളും വീട്ടുകാരും കൂടി പറഞ്ഞ് പറ്റിച്ച് തന്നെ ചതിച്ചു.
ലിവര്‍ സിറോസിസിന് ലിവര്‍ ദാനം ചെയ്യാന്‍ 30 ലക്ഷം കൊടുത്ത ജോസഫിനെ നിങ്ങള്‍ അറിയില്ല എന്ന് പറഞ്ഞു. അപ്പോള്‍ തന്നെയാണ് സൂം കോളില്‍ വിളിച്ച് അതേക്കുറിച്ച് ചോദിച്ചത്. അതിന് തെളിവുണ്ട്. നിങ്ങള്‍ക്ക് യാതൊരു പരിചയവും ഇല്ലാത്ത ആളാണെങ്കില്‍ പിന്നെ എന്തിനാണ് നിങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നോട് വിളിച്ച് ചോദിച്ചത്, എലിസബത്ത് ചോദിക്കുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications