'എലിസബത്തിന്റെ മുൻ ഭർത്താവ് മലയാളി ഡോക്ടർ, രണ്ടാഴ്ച കൊണ്ട് എന്തുകൊണ്ട് പിരിഞ്ഞു'? തുറന്നടിച്ച് ബാല
മുൻ പങ്കാളി എലിസബത്തിനെതിരെ തുറന്നടിച്ച് നടൻ ബാല. ഒരു രോഗിയായ തന്നെയും കുടുംബത്തേയും നിരന്തരമായി അപമാനിക്കുകയാണ്. മരിച്ച് പോയ അച്ഛനെ കുറിച്ച് പോലും സംസാരിക്കുകയാണ്. താനും കോകിലയും സന്തോഷമായി ജീവിക്കുന്നത് ചിലർക്ക് ഇഷ്ടമാകുന്നില്ലെന്നും ബാല മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചു. സോഷ്യൽ മീഡിയയിലൂടെ വളരെ മോശമായാണ് തങ്ങളെ കുറിച്ച് സംസാരിക്കുന്നതെന്ന് ബാലയുടെ ഭാര്യയായ കോകിലയും ആരോപിച്ചു. എലിസബത്ത് അടക്കമുളളവർക്കെതിരെ പോലീസിൽ പരാതി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബാലയും കോകിലയും.
ബാലയുടെ വാക്കുകൾ: എന്നെയും എന്റെ കുടുംബത്തേയും ഭയങ്കരമായി ഉപദ്രവിക്കുകയാണ്. കേരളത്തില്‍ ആര്‍ക്കെങ്കിലും പൈസ ഇല്ലെങ്കില്‍ ഒരു മൊബൈല്‍ വെച്ച് എന്നെക്കുറിച്ച് സംസാരിച്ചാല്‍ കാശുണ്ടാക്കാം. ആ ലെവലിലാണ് കാര്യങ്ങള്‍. ഇതൊക്കെയാണോ ഒരു തൊഴില്‍. എന്റെ ഭാര്യയായ കോകിലയെ എടി വാടി എന്നൊക്കെ വിളിക്കുന്നു. ഇത് എവിടുത്തെ സംസ്‌ക്കാരം ആണ്?
ഞങ്ങള്‍ ഭാര്യാ-ഭര്‍ത്താക്കന്മാരെ അച്ഛനും മകളും എന്ന് പറയുന്നു. എങ്ങനെ സഹിക്കും ഇത്. ഇതിനൊരു അവസാനം വേണ്ടേ. ഇതൊരു വെബ് സീരിസ് പോലെയായിരിക്കുന്നു. എപിസോഡ് എപിസോഡായി വിടുന്നു. മനസ്സ് നൊന്ത് കൊണ്ട് ഒരു കാര്യം ചോദിക്കട്ടെ, ഞാന്‍ റേപ് ചെയ്യുന്ന ആളാണോ?

ഒന്നര-രണ്ട് വര്‍ഷം ഒരു സ്ത്രീയെ റേപ് ചെയ്ത് കൊണ്ടിരിക്കുമോ. ഒരു പ്രാവശ്യം ചെയ്താലല്ലേ റേപ്, പിന്നെയുളളത് എങ്ങനെ റേപ് ആകും. ഞാന്‍ ഒരു കരള്‍ രോഗിയാണ് എന്ന് എല്ലാവര്‍ക്കും അറിയാം. ഓപറേഷന്‍ സമയത്താണ് അവര്‍ വന്നത്. അതിന് മുന്‍പ് എലിസബത്ത് എവിടെ ആയിരുന്നു. അത് ആര്‍ക്കും അറിയില്ല. ഒന്നര വര്‍ഷം കഴിഞ്ഞ് ഇപ്പോള്‍ എന്തിന് ഇതൊക്കെ വന്ന് പറയുന്നു.
കഴിഞ്ഞ ഒരു വീഡിയോയില്‍ ഭര്‍ത്താവ് എവിടെ എന്ന് താന്‍ ചോദിച്ചിരുന്നു. അപ്പോള്‍ അതിന് മറുപടിയായി പറഞ്ഞത് അത് ഒരു മൂന്നാഴ്ച ഉണ്ടായി എന്നാണ്. ഇവളും ഡോക്ടര്‍, ആ പയ്യന്‍ ഒരു മലയാളി ഡോക്ടര്‍. ഒരു ഡോക്ടറും നടനും പിരിഞ്ഞാല്‍ തെറ്റിദ്ധാരണ എന്ന് പറയാം. രണ്ട് പേരും ഡോക്ടര്‍മാരാണ്, എന്തുകൊണ്ട് രണ്ടാഴ്ച കൊണ്ട് പിരിഞ്ഞു. ജസ്റ്റിസ് ഫോര്‍ എലിസബത്ത് എന്നത് പോലെ ജസ്റ്റിസ് ഫോര്‍ മെയില്‍ ഡോക്ടര്‍ എന്ന് താന്‍ പറഞ്ഞാലോ. എത്ര പേര്‍ അംഗീകരിക്കും.
അയാളുടെ ജീവിതം എന്തായി എന്ന് അറിയോ. ഇതെല്ലാം കടന്ന് വന്ന്, മരണത്തെയും കണ്ട് തിരിച്ച് വന്ന് ഇപ്പോഴാണ് കല്യാണം കഴിഞ്ഞ് സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയുന്നത്. കൊച്ചി വിട്ട് വൈക്കത്തേക്ക് പോയി. താന്‍ ചെയ്യുന്ന ചാരിറ്റിക്കെതിരെയും പറയുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒരു പെണ്‍കുട്ടിക്ക് ഹൃദയശസ്ത്രക്രിയ നടത്തി. സംശയം ഉളളവര്‍ക്ക് ബില്‍ കാണിച്ച് തരാം.
ഇങ്ങനെ എത്രയോ ആരോപണങ്ങളാണ് തനിക്കെതിരെ. മരിച്ച് പോയ അച്ഛനെ കുറിച്ച് വരെ പറയുന്നു. അച്ഛനെ കണ്ടിട്ട് പോലും ഇല്ല. ആരെ വേണമെങ്കിലും കൊല്ലാം, ബാങ്കില്‍ പൈസ ഉണ്ടായാല്‍ മതിയെന്ന് എന്റെ അച്ഛന്‍ പറഞ്ഞുവെന്ന് പറയുന്നു, ഇതൊരാളല്ല, കൂട്ടായ ആക്രമണം ആണെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നു. അത് സത്യമായി. ഇതിന് പിന്നില്‍ നാലഞ്ച് പേരുണ്ട്, ഒരു ക്യാപ്റ്റനുണ്ട്. ബാല പറഞ്ഞു.
ഒരു ചാനല്‍ വഴി നിരന്തരമായി ഒരു ഭാര്യയേയും ഭര്‍ത്താവിനേയും അപമാനിക്കുകയാണ്. താനൊരു രോഗിയാണ്. നിരന്തരം മരുന്ന് കഴിക്കണം. മനസ്സമാധാനമായിട്ട് ജീവിക്കണം. ചത്ത് പോയ തനിക്ക് ദൈവം ജീവന്‍ തന്നപ്പോള്‍ ആ ജീവനെടുക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങള്‍ നന്നായി ജീവിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നില്ലേ. ഞാന്‍ കല്യാണം കഴിക്കും, കുടുംബ ജീവിതം വേണം, കുട്ടികള്‍ വേണം എന്ന് നേരത്തെ താന്‍ പറഞ്ഞിട്ടുണ്ട്. എനിക്കൊരു കുട്ടി ഉണ്ടാകുന്നത് ആര്‍ക്കും ഇഷ്മില്ലേ, ബാല ചോദിച്ചു.
എല്ലാം നഷ്ടപ്പെട്ട ഒരാളാണ് ഞാൻ. ഞാന്‍ റേപ് ചെയ്യുന്ന ആളാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ. അവരൊരു പഠിച്ച ഡോക്ടര്‍ ആയ ആളല്ലേ. അവരെ റേപ് ചെയ്തിട്ടുണ്ടെങ്കില്‍ ഇതുവരെ പോലീസില്‍ എന്ത് കൊണ്ട് പരാതി കൊടുത്തില്ല? ചെന്നൈയിലെ പോലീസിന് അന്നേ താൻ പരാതി കൊടുത്തിട്ടുണ്ട്. തെറ്റുകാരനാണെങ്കിൽ താനെന്തിന് പരാതി കൊടുക്കും. അവരൊരു വിഷാദരോഗിയാണ്. ആദ്യഭർത്താവായ ഡോക്ടറിന് ബുദ്ധിയുണ്ട്. അവൾ മാനസികമായി സ്ഥിരതയില്ലാത്ത ആളാണ്, ബാല പറഞ്ഞു.
അവർ ഒരു യൂട്യൂബ് ചാനലിലൂടെ കാശുണ്ടാക്കി. എനിക്ക് എന്തൊക്കെ നഷ്ടപ്പെട്ടു. എന്റെ പേര് പോയി, കരിയറിൽ നഷ്ടമുണ്ടായി, സമൂഹത്തിന് മുന്നിൽ റേപിസ്റ്റ് ആയി. 19 വയസ്സിന് താഴെയുളള പെണ്ണുങ്ങളേയും 60 വയസ്സുളള അമ്മൂമ്മയേയും ആണ് താൽപര്യമെന്ന് പറയുന്നു. ഇങ്ങനെയൊക്കെ ഒരു ഡോക്ടർ സംസാരിക്കുമോ അതോ മാനസിക രോഗി സംസാരിക്കുമോ എന്നും ബാല ചോദിച്ചു.
കഴിഞ്ഞ ഒരു മാസത്തോളമായി തുടര്‍ച്ചയായി വീഡിയോകള്‍ വരികയാണെന്ന് കോകില പറഞ്ഞു. ദിവസവും യൂട്യൂബര്‍മാര്‍ അതെടുത്ത് ആവശ്യമില്ലാത്തതും വളരെ മോശവുമായ കാര്യങ്ങള്‍ പറയുന്നു. എടി, വാടീ എന്നൊക്കെ മര്യാദയില്ലാതെ പറയുന്നു. ഫേക്ക് അക്കൗണ്ടുകള്‍ വഴിയും നിരവധി പേര്‍ വരുന്നു. ചില കമന്റുകളൊന്നും വായിക്കാനേ സാധിക്കുന്നില്ല. അത്രയും മോശം രീതിയിലാണ്, താഴ്ന്ന തരത്തിലാണ് കമന്റുകള്‍. ഒരു മനസാക്ഷിയും ഇല്ലാതെയാണ് പറയുന്നത്. ഇതൊക്കെ എങ്ങനെയാണ് സഹിക്കാന്‍ സാധിക്കുക, കോകില പറഞ്ഞു.












Click it and Unblock the Notifications